ജയരാജന് പിണറായിയുടെ ശാസന

വ്യവസായമന്ത്രി ഇപി ജയരാജനെ പിണറായി വിജയന്‍ ശാസിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയാണ് കാരണം നാക്ക് മര്യാദയ്ക്ക് വായില്‍ കിടന്നില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നാണ് പിണറായി പറഞ്ഞത്.
നേരത്തെയും ജയരാജനെ പിണറായി ശാസിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദത്തിലും അന്തരിച്ച കായിക താരത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലും പിണറായി ജയരാജനെ ഗുണദോഷിച്ചിരുന്നു. ജയരാജന്‍ പ്രസ്താവന നടത്തുന്നത് ശരിയായ പ്രവണതയാണോന്ന് മുഖ്യമന്ത്രിയുടെ നിലപാട്
ജയരാജന്‍ സംസാരിക്കുന്നത് മുഖ്യമന്ത്രിയോടോ സഹമന്ത്രിയോടോ ആലോചിക്കാതെയാണ്. ജയരാജന്റെ പ്രതികരണങ്ങളെയും പൊടുന്നനെയുള്ളതാമ്. വീണ്ടു വിചാരം ഇല്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ദേഷം ചെയ്യുമെന്ന് പാര്‍ട്ടി സെക്രട്ടറിയും ജയരാജനെ ഉപദേശിച്ചിരുന്നു.
ജയരാജന്റെ നിലപാടുകള്‍ സര്‍ക്കാരിനു ദോഷമായേക്കുമെന്നു തന്നെയാമ് മുഖ്യമന്ത്രി കരുതുന്നത്. ജയരാജന്‍ സിപിഎം നേതാവു മാത്രമല്ല സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയുമാണ്. മന്ത്രിക്ക് ചിപെരുമാറ്റചട്ടങ്ങളുണ്ട്. അത് അനുസരിക്കാതിരുന്നാല്‍ അപകടം സംഭവിക്കും. മന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന ധ്വനി വരികയും ചെയ്യും
കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെയാണ് ജയരാജന്‍ പരിഹസിച്ചത്. ബിജെപി ഓഫീസ് അതിക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് രസകരമായ സംഭവമാണെന്നാണ് ജയരാജന്‍ പറഞ്ഞത്. ബിജെപി എംപിമാരെ കേരളത്തിലേയ്ക്കയക്കാനുള്ള തീരുമാനത്തെയും മന്ത്രി ഇപി ജയരാജന്‍ പരിഹസിച്ചിരുന്നു.
എന്നാല്‍ താന്‍ ചെയ്തത് ശരിയാണെന്ന നിലപാടില്‍ ജയരാജന്‍ ഉറച്ചു നില്‍ക്കുകയാണ്. താന്‍ മന്ത്രി മാത്രമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ സ്ഥാനത്തെക്കാള്‍ വലുതാണ് പാര്‍ട്ടി നേതാവിന്റെ സ്ഥാനമെന്നും ജയരാജന്‍ വിശ്വസിക്കുന്നു
https://www.facebook.com/Malayalivartha