പ്രണയ കവിത പ്രണയലേഖനമാണെന്നു തെറ്റിദ്ധരിച്ചു, പ്ലസ്ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത് അധ്യാപികയുടെ കളിയാക്കലിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ നില ഗുരുതരം

മൂവാറ്റുപുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് പ്രണയലേഖനമാണെന്നു ആരോപിച്ച് അധ്യാപകരും സ്‌ക്കൂള്‍ അധികൃതരും കളിയാക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.സ്‌കൂളിലെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ നടത്തിയ പരിശോധനയ്ക്കിടയിലാണു പെണ്‍കുട്ടിയുടെ ബാഗില്‍നിന്നു പ്രണയലേഖനം അദ്ധ്യാപിക കണ്ടെടുത്തത്. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിലാണു സംഭവം. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയുടെ ബാഗില്‍നിന്നു പ്രണയലേഖനം അധ്യാപകര്‍ കണ്ടെടുക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിച്ചു.
ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിക്കുകയുമായിരുന്നുവെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രണയലേഖനം കണ്ടെടുത്ത അധ്യാപികയ്ക്കു പുറമേ പ്രിന്‍സിപ്പലും പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പരിസഹസിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനം എഴുതിയെന്നു പറഞ്ഞായിരുന്നു ശകാരവും കളിയാക്കലും. ബാഗില്‍നിന്നു കണ്ടെത്തിയത് പ്രണയകവിതയാണെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ മിടുക്കിയായി പഠിക്കുന്ന പെണ്‍കുട്ടി പ്രണയലേഖനമെഴുതി കണ്ടപ്പോഴുണ്ടായ ദേഷ്യത്തിലായിരുന്നെന്നും കുട്ടി നന്നാവാന്‍ വേണ്ടിയാണു ശകാരിച്ചതെന്നുമാണ് അധ്യാപിക പറയുന്നത്.
പ്രണയലേഖനമല്ലെന്നു കരഞ്ഞു പറഞ്ഞിട്ടും അധ്യാപകര്‍ കേള്‍ക്കാന്‍ തയാറാകാതിരിക്കുകയായിരുന്നെന്നാണു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. ചെറിയൊരു ശാസന പോലും വേണ്ടാതിരുന്ന പ്രശ്നം അധ്യാപകര്‍ മനഃപൂര്‍വം വഷളാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ എഴുപതുശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണു പെണ്‍കുട്ടി.
മാതാപിതാക്കളെ വിളിച്ചുകൊണ്ടുവന്ന ശേഷം മാത്രം സ്‌കൂളില്‍ കയറിയാല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. മകള്‍ ആത്മഹത്യക്കു ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം അധ്യാപികയ്ക്കാണെന്നാണു മാതാപിതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ എഴുപതുശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും അധ്യാപകരുടെ പ്രവൃത്തിക്കെതിരേ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവര്‍ രംഗത്തെത്തി.
സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ്, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്തെത്തി. അധ്യാപികയ്ക്കെതിരേ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha