സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ കേന്ദ്രത്തിന് അതൃപ്തി: അക്രമം അവസാനിപ്പിക്കാന്‍ അന്ത്യശാസനം നല്‍കും

ബിജെപി പ്രവര്‍ത്തകരെ സിപിഎം ജിവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വെറുതെയിരിക്കില്ലെന്ന് സൂചന. ചുരുക്കത്തില്‍ ബിജെപിക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ ക്രമസമാധാനനില ഭദ്രമല്ലെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മര്‍മ്മത്തില്‍ കൈവയ്ക്കും. അതിനിടെയാണ് കുന്നുകുഴിയില്‍ ബിജെപി ഓഫീസിന് നേരെ അക്രമമുണ്ടായത്.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അസ്വസ്ഥതകളില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്കാകുലമാണ്. ആശങ്ക കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് സംസ്ഥാന മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ പരിഹസിച്ച് മന്ത്രി ഇ.പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു ബിജെപി അക്രമം നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് അമിത്ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടി ഓഫീസിനു നേരെയുണ്ടായ ബോംബേറിനെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഗൗരവമായി കാണുന്നു. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നത്.
പിണറായി വിജയനും നരേന്ദ്രമോഡിയും തോളോടുതോള്‍ ചേര്‍ന്നാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇത്തരമൊരു ധാരണ നിലവിലുണ്ടെന്ന് മനസിലാക്കിയാണ് കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ ബിജെപിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരല്ല പാര്‍ട്ടിയാണ് വലുതി. പിണറായി വിജയനും നരേന്ദ്രമോഡിയും തമ്മിലുള്ള സംസാരമൊന്നും സിപിഎം സഖാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതേയല്ല. പ്രവര്‍ത്തകരുടെ ഇംഗിതങ്ങള്‍ക്കൊത്ത് നിന്നില്ലെങ്കില്‍ പിണറായിക്ക് കണ്ണൂരില്‍ കാലു കുത്താനാവില്ല. കേരള സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടാലും ബിജെപിക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍ത്തില്ലെന്ന നിലപാടിലാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍. വെട്ടിച്ചാകാന്‍ കുറേ ജീവിതങ്ങള്‍ പിന്നെയും ബാക്കി അത്ര തന്നെ.
https://www.facebook.com/Malayalivartha