തലസ്ഥാനത്ത് വീണ്ടും ഹൈടെക്ക് മോഷണം; നെറ്റ് ബാങ്കിങ്ങ് വഴി അധ്യാപികയുടെ അരലക്ഷം കവര്‍ന്നു; പണം പിന്‍വലിച്ചത് വിദേശത്ത് നിന്ന് :മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍

വീണ്ടും എംടിഎം തട്ടിപ്പ്. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് മോഷണം. നെറ്റ് ബാങ്കിങ്ങിലൂടെ പട്ടം മരപ്പാലം സ്വദേശിനി രശ്മി എന്ന അധ്യാപികയുടെ 56,000 രൂപ കവര്‍ന്നു. അധ്യാപിക പൊലീസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി. ഈ മാസം അഞ്ച് ആറ് തീയതികളിലാണ് പണം പിന്‍വലിക്കപ്പെട്ടത്.
പട്ടം എസ്ബിടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. എടിഎം കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് കവര്‍ച്ച. അധ്യാപികയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണെ ആരംഭിച്ചു.
രാജ്യത്തിന് പുറത്ത് നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയുടെ ഉറവിടം ചൈനയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്താന്‍ സഹായിക്കുന്ന പിഒഎസ് സംവിധാനമാണ് കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. സൈബര്‍ സെല്ലും പൊലീസ് അന്വേഷണത്തിനൊപ്പം ചേര്‍ന്നിട്ടിട്ടുണ്ട്. നഷ്ടമായ പണം അധ്യാപികയ്ക്ക് തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
കേരളത്തെ ഞെട്ടിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പുമായി ഇപ്പോഴത്തെ സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്ന് തട്ടിപ്പ് നടത്തിയ റുമേനിയന്‍ സ്വദേശികളില്‍ ഒരാളെ മാത്രമേ പിടികൂടാന്‍ സാധിച്ചുള്ളൂ.
മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍
തട്ടിപ്പുകാര്‍ വമ്പന്‍ ടെക്കിനിക്കുമായി കറങ്ങുന്നു. ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പുനടത്തിയ സംഘം പിടിയില്‍. അഞ്ചു ലക്ഷം രൂപ വിവിധ ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്ത അഞ്ചംഗസംഘമാണ് മൂവാറ്റുപുഴയില്‍ പിടിയിലായത്.
കടകളില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. എടിഎം വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രത്യേക യന്ത്രം സംഘത്തില്‍നിന്നു പിടിച്ചെടുത്തു. ചാലക്കുടി മോതിരക്കണ്ണി സ്വദേശി ജിന്റോ ജോയി, കോട്ടയം സംക്രാന്തി സ്വദേശികളായ അസി, സഹോദരന്‍ അഹദ് മോന്‍, അമ്പലപ്പുഴ സ്വദേശി ഷാരൂഖ്, പള്ളുരുത്തി സ്വദേശി മനു ജോളി എന്നിവരാണ് അറസ്റ്റിലായത്.
വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha