മാള്‍ട്ടാ പനി; കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം

കന്നുകാലികളുടെ ഉന്മൂല നാശത്തിന് കാരണമാകുന്ന രോഗമായ മാള്‍ട്ടാ പനി കേരളത്തില്‍ 84 കന്നുകാലികളില്‍ സ്ഥിരീകരിച്ചു. വെറ്റിനറി സര്‍വ്വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാങ്കുന്ന് ഫാമിലാണ് 84 കന്നുകാലികള്‍ക്ക് രോഗബാധയുള്ളതായാണ് കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ അടിയന്തര നടപിടി സ്വീകരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനും വെറ്റിനറി സര്‍വ്വകലാശാലയ്ക്കും നിര്‍ദ്ദേശം നല്‍കി.
ബാക്ടീരിയ പരത്തുന്ന രോഗമായ മാള്‍ട്ടാ പനി ശരീര കോശങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മന്ദത, ഗര്‍ഭഛിദ്രം എന്നിവ ഈ രോഗം ബാധിച്ചാല്‍ ഉണ്ടാവും. രോഗം മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്. ഇത് കൊണ്ടാണ് കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
രോഗം സ്ഥിരീകരിച്ചിട്ടും കേരളം ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കുറ്റപ്പെടുത്തി.
രോഗം ബാധിച്ച കന്നുകാലികളെ മരുന്ന് കുത്തിവച്ച് കൊന്നൊടുക്കാന്‍ പാടില്ല. അതിനു പകരം ഇവയെ മയക്കുമരുന്ന് നല്‍കി വേദനയില്ലാതെയാണ് കൊല്ലേണ്ടതെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞു.
https://www.facebook.com/Malayalivartha