ബിനീഷ് കൊടിയേരിക്ക് അജ്ഞാതന്റെ വധഭീഷണി

ചലച്ചിത്ര നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കൊടിയേരിക്ക് നേരെ വധഭീഷണി. ഊമകത്തിലൂടെയായിരുന്നു ഭീഷണി.
ഇംഗ്ലീഷിലെഴുതിയിരിക്കുന്ന കത്ത് ആരാണെഴുതിയതെന്നോ ഭീഷണിയ്ക്കു പിന്നിലെ കാരണമോ വ്യക്തമല്ല. ഗള്‍ഫില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറച്ച് നാള്‍ മുമ്പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഭീകരസംഘടനയായ ഐഎസിന്റെ കണ്ണൂര്‍ ഘടകത്തിന്റേതെന്ന പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. എന്നാല്‍ ബിനീഷിന് ലഭിച്ച കത്തിന് ആ കത്തുമായി ബന്ധമുണ്ടോയെന്ന് അറിയില്ല.
https://www.facebook.com/Malayalivartha