ചാമിക്കുവേണ്ടി ലക്ഷങ്ങള്‍ രംഗത്ത്! രക്ഷപ്പെട്ടേക്കും

സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊന്ന ഗോവിന്ദചാമിക്കു വേണ്ടി ലക്ഷങ്ങള്‍ എറിയാന്‍ ഉത്തരേന്ത്യന്‍ ലോബി രംഗത്ത്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ചുക്കാന്‍ പിടിക്കുന്നതെന്ന് സൂചനയുണ്ട്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ പൂനയിലാണ് താമസം. ഗോവിന്ദചാമിയെ രക്ഷപ്പെടുത്താന്‍ പോലീസ് തലത്തിലും കളികള്‍ നടന്നന്നെന്നാണ് സംശയം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗോവിന്ദചാമിക്ക് ആരാണ് പണം നല്‍കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. ചാമിക്കുവേണ്ടി ഉത്തരേന്ത്യന്‍ ലോബി കളംപിടിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഒറ്റകൈയ്യന് തീവണ്ടിയില്‍ നിന്നും ഒരാളെ തള്ളിയിടാന്‍ സാധിക്കുമോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. സൗമ്യ എടുത്തു ചാടിയെന്ന നിഗമനത്തില്‍ എന്തുകൊണ്ട് എത്തിക്കൂടെന്നും കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ പറയരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ ശാസിക്കാനും കോടതി മറന്നില്ല. കൊലക്കുറ്റം ചാര്‍ത്തുമ്പോള്‍ രണ്ട് വട്ടം ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു. കോടതിയ്ക്ക് ആവശ്യം തെളിവുകളാണ്. തെളിവുകള്‍ ഇല്ലാത്ത കേസുകള്‍ കോടതി തള്ളുക തന്നെ ചെയ്യും. കോടതി ചോദിച്ച ചോദ്യങ്ങള്‍ അന്വേഷിക്കാന്‍ എന്തുകൊണ്ട് പോലീസിന് കഴിഞ്ഞില്ലെന്ന ചോദ്യം പ്രസക്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പോലീസ് പ്രതികളെ സംരക്ഷിക്കുന്ന തന്ത്രം പുറം ലോകത്തിന് മനസിലാകുന്നത്. കോടതി ഇത്തരം ചോദ്യങ്ങളായിരിക്കും ആദ്യം ചോദിക്കുക എന്ന് പോലീസുകാര്‍ക്കറിയാം.
ഗോവിന്ദചാമിക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത വിരളമാണ്. കാരണം പ്രതി സൗമ്യയെ കൊന്നു എന്ന് സംശയാതീതം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മാനഭംഗം നടത്തി എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും മാനഭംഗത്തിന് വധശിക്ഷ കിട്ടാനുള്ള ഒരു സാധ്യതയും ഇല്ല.
സര്‍ക്കാര്‍ അഭിഭാഷകന്റെ വാദങ്ങളാണ് കോടതിയില്‍ കൂടുതല്‍ വിനയായത്. നേരത്തെ കേസ് വാദിച്ച അഭിഭാഷകനെ എന്തിനാണ് മാറ്റയതെന്ന് സൗമ്യയുടെ അമ്മ ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകര്‍ ഇത്തരം കേസുകളില്‍ പണവും പ്രതാപവും ഉള്ളവര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യം രഹസ്യമായ പരസ്യമാണ്. ഗോവിന്ദചാമിയുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍.
https://www.facebook.com/Malayalivartha