ജയന്റ് വീലില്‍ കുഞ്ഞുങ്ങളെ കയറ്റാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം..കാരണം ജയന്റ് വീലുകള്‍ ഒട്ടും സുരക്ഷിതമല്ല; പത്തനംതിട്ടയിലെ സംഭവത്തില്‍ വകുപ്പുകള്‍ പഴിചാരുന്നു

ഓണാവധിക്കാണ് ഉത്തരേന്ത്യയില്‍ നിന്നും ജയന്റ് വീലുകള്‍ കൂട്ടത്തോടെ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജയന്റ് വീലുകളില്‍ കയറാന്‍ കുട്ടികളുടെ തിരക്കാണ്. മൈതാനങ്ങളിലാണ് സാധാരണ ജയന്റ് വീലുകള്‍ പ്രവര്‍ത്തിക്കുന്നത്, മൈതാനങ്ങളില്‍ കുട്ടികളുടെ ബഹളവുമായിരിക്കും . ജയന്റ് വീലുകള്‍ കുട്ടികളെയാണ് സാധാരണ ആകര്‍ഷിക്കാറുള്ളത്. അതും പത്തു വയസിന് താഴെയുള്ള കുട്ടികളെ.
ഓണാവധിക്കാണ് ഉത്തരേന്ത്യയില്‍ നിന്നും ജയന്റ് വീലുകള്‍ കൂട്ടത്തോടെ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജയന്റ് വീലുകളില്‍ കയറാന്‍ കുട്ടികളുടെ തിരക്കാണ്. മൈതാനങ്ങളിലാണ് സാധാരണ ജയന്റ് വീലുകള്‍ പ്രവര്‍ത്തിക്കുന്നത്, മൈതാനങ്ങളില്‍ കുട്ടികളുടെ ബഹളവുമായിരിക്കും . ജയന്റ് വീലുകള്‍ കുട്ടികളെയാണ് സാധാരണ ആകര്‍ഷിക്കാറുള്ളത്. അതും പത്തു വയസിന് താഴെയുള്ള കുട്ടികളെ.
പത്തനം തിട്ടയിലെ ചിറ്റാറില്‍ കഴിഞ്ഞ ദിവസം ജയന്റ് വീലില്‍ നിന്നും വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. അധികൃതരുടെ അനുവാദം കൂടാതെ നടത്തിയ മേളയിലാണ് പ്രസ്തുത ജയന്റ് വീല്‍ പ്രവര്‍ത്തിച്ചിരുന്നത്. ജയന്റ് വീലുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി അത്യന്താപേക്ഷിതമാണ്.
എന്നാല്‍ അഴിമതിയുടെ മൂര്‍ത്തരൂപങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും ഇത്തരം സംഘടനകള്‍ക്ക് അനുമതി നല്‍കുന്നത് കൈക്കൂലിയുടെ പിന്‍ബലത്തിലാണ്. ജയന്റ് വീലിന്റേതുള്‍പ്പെടെ ആഘോഷ പറമ്പുകളില്‍ സ്ഥാപിക്കുന്ന ഒരു യന്ത്രത്തിന്റേയും പ്രവര്‍ത്തന ക്ഷമത സാധാരണ ആരും പരിശോധിക്കാറില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ജയന്റ് വീലുകളാണ് ഉത്തരേന്ത്യക്കാര്‍ കേരളത്തിലെത്തിക്കുന്നത്. നട്ടുകളുടെയും ബോള്‍ട്ടുകളുടെയും സഹായത്തോടെ മൈതാനങ്ങളില്‍ എത്തിച്ച ശേഷം യന്ത്രസാമഗ്രികള്‍ മുറുക്കുകയാണ് പതിവ്. ഇത്തരത്തില്‍ യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്ന സമയത്തും സുരക്ഷിതത്വം തീരെ നോക്കാറില്ല. ഇതിന് മേല്‍നോട്ടം വഹിക്കാനും ആളുകള്‍ ഉണ്ടാകാറില്ല.
ജയന്റ് വീല്‍ സ്ഥാപിക്കുന്നതിന് യാതൊരു നിയന്ത്രണവും കേരളത്തിലില്ല. അത് പരിശോധിക്കാനുള്ള സംവിധാനവും സര്‍ക്കാരിനോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ ഇല്ല. അതിനാല്‍ കുഞ്ഞുങ്ങളെ ഇത്തരം സാധന സാമഗ്രികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതാണ് ഉത്തമം.
ഓണാഘോഷത്തിന്റെ ഭാഗമായി ചിറ്റാര്‍ വസന്തോത്സവംഓണപ്പൂരം എന്ന പേരില്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തി വന്നിരുന്ന കാര്‍ണിവലിലാണ് വ്യാഴാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം വിവാദമായതോടെ ചിറ്റാര്‍ ഡെല്‍റ്റാ ഗ്രൗണ്ടില്‍ നടന്ന കാര്‍ണിവലിന് അനുമതി നല്‍കിയതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണംപൊലിസ്ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കവും തുടങ്ങി. വേണ്ടത്ര അനുമതിയും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
ഗ്രീന്‍ ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇവിടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പരിപാടി തുടങ്ങിയത്. എന്നാല്‍ തങ്ങളുടെ മൂക്കിനു താഴെ നടന്ന കാര്‍ണിവലിനെ പറ്റി പൊലിസ് യാതൊരുവിധ അന്വേഷണവും നടത്തിയിരുന്നില്ല. പരാതികള്‍ ഒന്നും കിട്ടിയിരുന്നില്ല എന്നാണ് പരിശോധന നടത്താത്തതിന് പൊലിസ് നല്‍കുന്ന വിശദീകരണം. ആരുടെ അനുമതിയുടെ ബലത്തിലാണ് പരിപാടി നടന്നതെന്ന് പൊലിസിന് ഒരു പിടിയുമില്ല. അന്തിമ അനുമതി നല്‍കേണ്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാല്‍, പഞ്ചായത്ത് കമ്മിറ്റി കാര്‍ണിവലിന്റെ അനുമതി സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്നും നികുതികള്‍ വാങ്ങി അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു എന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ നികുതിയിനത്തില്‍ ഇവരില്‍ നിന്നും പണം പിരിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിട്ടുണ്ടോ എന്നതിനും ഉത്തരമില്ല. ഈ സാഹചര്യത്തില്‍ അനുമതി സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
ഓണപ്പൂരത്തിനു കൊണ്ടുവന്ന ജയന്റ് വീലടക്കം ഒരുപകരണവും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ജയന്റ് വീല്‍ ബക്കറ്റുകളില്‍ സുരക്ഷാ ബെല്‍റ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. യന്ത്രം ഉറപ്പിച്ച സ്ഥലത്തിന്റെ ഉറപ്പു സംബന്ധിച്ചും പരാതികള്‍ ഉയരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. ഞായറാഴ്ചത്തെ ദാരുണ സംഭവത്തെ തുടര്‍ന്ന് കാര്‍ണിവല്‍ പൊലിസ് നിര്‍ത്തി വയ്പ്പിച്ചു. പരിപാടി നടത്താനുള്ള അനുമതി ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ പൊലിസ് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അനുമതികള്‍ ഇല്ലാതെയും നടത്തുന്ന കാര്‍ണിവലുകള്‍ എവിടെയെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവ നിര്‍ത്തിവയ്പ്പിക്കാനും ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കി.
ചിറ്റാര്‍ കുളത്തിങ്കല്‍ സജിബിന്ദു ദമ്പതികളുടെ മകന്‍ അലനാണ് ജയന്റ് വീലില്‍ നിന്ന് തെറിച്ചു വീണ് മരിച്ചത്. 30 അടി മുകളില്‍ നിന്നുമാണ് അലന്‍ വീണത്. സഹോദരി പ്രിയങ്ക(15)യ്ക്കും ഇത്തരത്തില്‍ വീണ് ഗുരുതര പരുക്കുപറ്റി. പ്രിയങ്കയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊഞ്ഞാലിന്റെ വേഗത കൂടിയതോടെ കുട്ടികള്‍ ഭയന്നു തെറിച്ചു വീഴുകയായിരുന്നത്രേ. മാതാപിതാക്കളുടെ കണ്‍മുന്‍പിലേക്കാണ് ഇവര്‍ തെറിച്ചുവീണത്. ആളുകള്‍ക്ക് സുരക്ഷയൊരുക്കേണ്ട അധികാരികളുടെ മൂക്കിന് താഴെയാണ് ഇത്തരം കടുത്ത നിയമലംഘനം നടക്കുന്നത് അതില്‍ പൊലിയുന്നതോ ഒന്നുമറിയാത്ത പിഞ്ചുബാല്യങ്ങളും.
https://www.facebook.com/Malayalivartha