കൊച്ചി ഇടപ്പള്ളി മേല്‍പാലം ഇന്ന് തുറക്കും

കൊച്ചി ഇടപ്പള്ളി മേല്‍പാലം ഇന്ന് തുറക്കും, വൈകിട്ട് അഞ്ചുമണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ സജ്ജമാക്കിയ വേദിയില്‍ മന്ത്രി ജി.സുധാകരന്‍ മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും . ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരന്‍ , മേയര്‍ സൗമിനി ജയിന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തല്‍ പങ്കെടുക്കും. 95 കോടിരൂപ ചെലവിട്ടാണ് മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് . അതില്‍ 60 കോടിരൂപയും ഭൂമി ഏറ്റെടുക്കുന്നതിനും 35 കോടിരൂപ നാലുവരി മേലല്‍പാലത്തന്റെ നിര്‍മാണത്തിനായുമായാണ് ചെലവിട്ടത്. 480 മീറ്ററാണ് ഇടപ്പള്ളി മേല്‍പാലത്തിന്റെ നീളം. വീതി മുപ്പത്തിയഞ്ച് മീറ്ററും. പാലാരിവട്ടത്തെ മേല്‍പാലം കൂടി തുറന്നാല്‍ ദേശീയപാതയിലെ ഗതാഗതം കൂടുതല്‍ സുഗമമാകും.
https://www.facebook.com/Malayalivartha