കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം സ്വദേശി സുധീര്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവര്‍ക്ക് പുറമെ ചില യാത്രക്കാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു ബസ്സിലേക്ക് മാറ്റി. ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം എന്നു കരുതുന്നു.
https://www.facebook.com/Malayalivartha