കൊല്ലത്ത് ഗര്‍ഭിണിയുള്‍പ്പെടെ 14 പേരെ തെരുവുനായ ആക്രമിച്ചു

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ഗര്‍ഭിണിയുള്‍പ്പെടെ 14 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പട്ടാഴിയില്‍ റോഡരികില്‍ നിന്ന ഏഴുപേരടക്കം 11 പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഗര്‍ഭിണിയായ സരിത തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്.
പട്ടാഴി സ്വദേശി ലൂക്കോസിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില!െത്തിച്ച് പേവിഷബാധ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പും മുറിവിന് പ്രാഥമിക ശുശ്രൂഷയും നല്‍കി വിട്ടയച്ചു. കൊല്ലം ബൈപാസില്‍ തെരുവുനായ കുറുകേചാടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ ഒരാള്‍ക്ക് പരുക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരനായിരുന്ന കൊല്ലം സ്വദേശി ഷെരീഫ് സ്വകാര്യമെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
https://www.facebook.com/Malayalivartha