ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍

ജിമ്മന്റെ തന്ത്രങ്ങളില്‍പ്പെട്ടത് നിരവധി യുവതികള്‍. ഫിറ്റ്‌നസ് സെന്റെറിന്റെ മറവില്‍ ഒന്നിലധികം സ്ത്രീകളെ പീഡിപ്പിച്ചമുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍. 8 തവണ മിസ്റ്റര്‍ കേരളയായിരുന്ന ആന്റെണി റെയ്‌സനെയാണ് കൊച്ചി പേട്ട സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി പേട്ടയില്‍ ഫിറ്റ്‌നസ് സെന്റര്‍ നടത്തുകയായിരുന്നു പ്രതി ആന്റണി റെയ്‌സണ്‍. ഫിറ്റ്‌നസ് സെന്ററിലെത്തുന്ന സ്ത്രീകളേയും സമീപത്തെ കടകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളേയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പേട്ടയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ ആന്റണി റെയ്‌സനെതിരെ നിരവധി പരാതികള്‍ പൊലീസിനു ലഭിച്ചു.
ഇക്കാര്യം അറിഞ്ഞതോടെ വിവാഹിതയും നാലു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതിയുമായി പ്രതി ദില്ലിയിലേക്ക് കടന്നുകളഞ്ഞു. ദില്ലിയിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
എട്ടുതവണ മിസ്റ്റര്‍ കേരളയായിരുന്നു ആന്റണി റെയ്‌സണ്‍. 2007ല്‍ മിസ്റ്റര്‍ ഇന്ത്യ റണ്ണര്‍ അപ്പ് കൂടിയാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ മെട്രോ മത്സരത്തിലും ഇയാള്‍ സമ്മാനം നേടിയിരുന്നു
https://www.facebook.com/Malayalivartha