കെഎസ്ആര്‍ടിസി കാഷ്വല്‍ ജീവനക്കാര്‍ക്കു ശമ്പളം വര്‍ദ്ധിപ്പിച്ചു

കെഎസ്ആര്‍ടിസിയില്‍ കാഷ്വല്‍ തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ പ്രതിദിന വേതനം വര്‍ധിപ്പിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശമ്പളം വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചത്. പ്രതിദിന വേതനം 350 രൂപയില്‍നിന്നു 380 രൂപയായാണ് ഉയര്‍ത്തിയത്. ഉത്തരവിന് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha