Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഞാന്‍ സ്ത്രീവിരുദ്ധനല്ല; സാം മാത്യുവിന്റെ ബലാത്സംഗ കവിതയെ തള്ളി ജോണ്‍ ബ്രിട്ടാസ്

21 SEPTEMBER 2016 05:33 PM IST
മലയാളി വാര്‍ത്ത

വിമര്‍ശകര്‍ക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്. തനിക്ക് സ്ത്രീകളോട് ബഹുമാനം മാത്രം. സഖാവ് കവിതയുടെ രചയിതാവ് സാം മാത്യുവുമായും അദ്ദേഹത്തിന്റെ സ്ത്രീപക്ഷ കവിതയെന്ന് അവകാശപ്പെടുന്ന പടര്‍പ്പുമായും ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പ്രതിരണവുമായി ജോണ്‍ ബ്രിട്ടാസ്. ചാനലിലെ ഷോയുടെ അവതാരകന്‍ മാത്രമാണ് ഞാന്‍. ഒരിക്കലും എഡിറ്റിംഗില്‍ ഇടപെടാറില്ല. എന്നാല്‍ അത്തരം ഒരു കവിത ചൊല്ലിയ സാമിനെ അവിടെവെച്ച് കുത്തിമലര്‍ത്തണമെന്ന രീതിയിലുള്ള പ്രതികരണങ്ങളോട് ഞാന്‍ യോജിക്കുന്നില്ലെന്നും ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല എന്റേതെന്നും ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരു വിനോദ പരിപാടിയുടെ അവതാരകനെന്ന രീതിയിലാണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ഞാനെന്ന വ്യക്തിയുമായി ചിലപ്പോള്‍ ബന്ധംതന്നെ ഉണ്ടാവണമെന്നില്ല. അവിടെ ഉയരുന്ന ചോദ്യങ്ങളൊന്നും എന്റെ സ്വന്തമല്ല. ആരുടെയെങ്കിലും മനസില്‍ ഉയരുന്ന ചോദ്യമാണ്. തനിക്ക് ഇഷ്ടപ്പെടാത്ത ഒരു ചോദ്യം മറ്റൊരു പ്രേക്ഷകന് ഹിതകരമാണെന്ന സത്യം പലരും മറക്കുന്നു. ജനാധിപത്യത്തിനും സഹിഷ്ണുതക്കും വേണ്ടി പോരാടുന്നവര്‍ തന്നെയാണ് ഇത്തരത്തിലുള്ള സങ്കുചിത ചിന്തകള്‍ വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജെബി ജംഗ്ഷനില്‍ പലതരത്തിലുള്ള അതിഥികള്‍ വരാറുണ്ട്. അവരില്‍ പലരും എന്നെയും എന്റെ ആശയഗതികളെയും എതിര്‍ക്കുന്നവരാണെങ്കില്‍പ്പോലും ഏവര്‍ക്കും ഒരു സ്‌പേസ് നല്‍കുക എന്നുള്ളതാണ് രീതി. എനിക്ക് ഹിതകരമല്ലാത്തതുകൊണ്ട് അവര്‍ പറയുന്നത് മുറിച്ചു മാറ്റാറുമില്ല. ക്യാമ്പസുകളില്‍ നഷ്ടപ്പെടുന്ന സര്‍ഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാന്‍ സഖാവ് പോലുള്ള കവിതകള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഈ പക്ഷത്തു നിന്നുകൊണ്ടാണ്, സാധാരണ ഗതിയില്‍ ഒരു ടി.വി ഷോയില്‍ വരാനിടയില്ലാത്ത മൂന്നു വിദ്യാര്‍ത്ഥികളെ ജെ.ബി. ജംഗ്ഷനില്‍ അതിഥികളായി കൊണ്ടുവന്നത്. സഖാവ് സ്ത്രീഭാവനയുടെ രീതിയിലുള്ള കവിതയാണെന്നിരിക്കേ അത് സാം തന്നെയാണോ എഴുതിയത് എന്ന ചോദ്യത്തോട് പ്രതികരിച്ച് ഞാന്‍ മറ്റു ചില സ്ത്രീപക്ഷ കവിതകള്‍ എഴുതിയിട്ടുണ്ട് എന്നു പറഞ്ഞാണ് ആ ചെറുപ്പക്കാരന്‍ വിവാദ കവിത ആലപിച്ചത്. ആലാപനത്തിനുള്ള സാധാരണ പ്രോത്സാഹനം മാത്രമാണ് നല്‍കിയത്. ഉള്ളടക്കത്തിനുള്ള പ്രോത്സാഹനമാണെന്ന വാദം ശരിയല്ല. ഒരു ഷോയുടെ എഡിറ്റിംഗിലും മറ്റും സംഭവിക്കുന്ന കാര്യങ്ങള്‍കൊണ്ട് അങ്ങിനെ ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടേക്കാം. അത്ര മാത്രമാണ് അതിലും സംഭവിച്ചാതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബ്രിട്ടാസ് വ്യക്തമാക്കുന്നു.
സാമിനേയും അദ്ദേഹത്തിന്റെ കവിതയേയും പ്രോത്സാഹിപ്പിക്കേണ്ടത് പ്രേക്ഷകരാണെന്നും അത് അവര്‍ വിധിക്കട്ടെയെന്നും ബ്രിട്ടാസ് കുറിക്കുന്നു. ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല എന്റേതെന്ന് അടിവരയിട്ടുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ഒരു വിനോദ പരിപാടി മാത്രമായ ഷോയില്‍ നര്‍മ്മവും തമാശയും ചെറിയ വര്‍ത്തമാനവും ഒക്കെയുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഈ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതരേഖയിലൂടെയാണ് ആ പരിപാടി കടന്നുപോകുന്നത്. അവരുമായി ബന്ധപ്പെട്ട വിവാദങ്ങളോ അവരുടെ ജീവിതമുഹൂര്‍ത്തങ്ങളോ പരാമര്‍ശിക്കുക സ്വാഭാവികമാണ്. അതില്‍ നിന്നും ഇന്നേവരെ ഒരു അതിഥിയും നീരസത്തോടെയോ വിമ്മിഷ്ടത്തോടെയോ മടങ്ങിയിട്ടില്ലെന്ന് ആര്‍ജ്ജവത്തോടെ പറയട്ടെ. അവര്‍ക്കൊന്നുമില്ലാത്ത വിമ്മിഷ്ടം ചിലരുടെ മനസില്‍ മാത്രം പൊട്ടിമുളക്കുന്നതിന്റെ യുക്തി മനസ്സിലാകാറുമില്ല, ഒരുപക്ഷേ ഈ പരിപാടിയുടെ സ്വഭാവമെന്താണെന്ന് മനസിലാക്കാതെയുള്ള ഏകപക്ഷീയമായ വിലയിരുത്തലാകാം ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്നും ബ്രിട്ടാസ് പറയുന്നു.
ബലാത്സംഗിയെ പ്രണയിച്ച പെണ്‍കുട്ടിയുടെ മനസ്സ് ആവിഷ്‌കരിച്ച് സാം എഴുതിയ പടര്‍പ്പ് എന്ന കവിതയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈറലായി മാറിയ സഖാവ് എന്ന കവിതയുടെ സൃഷ്ടാവിനെച്ചൊല്ലിയുടെ തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുമ്പോളാണ് രചയിതാക്കളായി അവകാശവാദമുന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെ ഒരുമിച്ചിരുത്തി ജോണ്‍ ചാനലില്‍ ഷോ അവതരിപ്പിച്ചത്. ഇതില്‍ തന്റെ പടര്‍പ്പെന്ന കവിത സാം പരിചയപ്പെടുത്തിയിരുന്നു. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളെ പ്രണയിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാണ് കവിതയുടെ ഉള്ളടക്കം. ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്‌നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം. തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ പറയുന്നതാണ് കവിത ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് സാം മാത്യുവിനെതിരേയും ഷോയുടെ അവതാരകനായ ബ്രിട്ടാസിനെതിരേയു വന്‍ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (6 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (14 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (28 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (46 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends