കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് പിണറായി വിജയന്‍

കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഘടനകള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കേരളത്തിലുണ്ട്. അതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ കൊലപാതകങ്ങള്‍ തടയാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക മാത്രമേ ചെയ്യാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലപാതകത്തില്‍ രാജ്യത്ത് കേരളത്തിന്പതിനേഴാം സ്ഥാനമാണ്. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വര്‍ഷം 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ അക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല. ഏതു കക്ഷിയാണ് അക്രമത്തിനു പിന്നിലെന്നു നോക്കിയല്ല നടപടി സ്വീകരിക്കുന്നത്. ഭരണകക്ഷിക്കാര്‍ക്ക് പ്രത്യേക സംരക്ഷണം എന്ന നിലപാട് പൊലീസിനില്ല. കുറ്റം ചെയ്തവര്‍ക്കെതിരെ മുഖംനോക്കാതെ കര്‍ശന നടപടി എടുക്കുമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha