വാദം തുടര്‍ച്ചയായി നടത്തണമെന്നു കോടതി , ജിഷ വധക്കേസില്‍ കൂടുതല്‍ വിചാരണ നവംബറില്‍; പ്രതി അമീറുല്‍ ഇസ്ലാം കസ്റ്റഡിയില്‍ തുടരും

ജിഷ വധക്കേസില്‍ പ്രതി അമീറിനെതിരെ ഇന്നാരംഭിച്ച വിചാരണ കോടതി നവംബറിലേക്കു മാറ്റി. എറണാകുളം പ്രിന്‌സി പ്പല്‍ സെഷന്‌സ്ോ കോടതിയാണ് നവംബര്‍ രണ്ടിന് തിയതി തീരുമാനിച്ചത്. തുടര്ച്ച യായ ദിവസങ്ങളില്‍ വിചാരണ നടത്താന്‍ കഴിയണമെന്നും ചൂണ്ടിക്കാട്ടി പ്രതി അമീറുള്‍ ഇസ്ലാമിനെ കുറ്റപത്രം വായിച്ചു കേള്പ്പിയച്ചു.
വിചാരണ വേളയില്‍ ആവശ്യമായ പരിഭാഷകരുടെ പാനല്‍ അനുവദിച്ച് കോടതി ഉത്തരവായിട്ടുണ്ട്. പ്രതിയും സാക്ഷികളായ 15-ഓളം പേരും മറുനാട്ടുകാരായതു കൊണ്ടാണ് പരിഭാഷകരെ വിചാരണയ്ക്ക് അനുവദിച്ചിരിക്കുന്നത്. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കേസില്‍ മറുനാട്ടുകാരായ 15 സാക്ഷികളുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ കോടതിയെ അറിയിച്ചിരുന്നു. അസമീസ്, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന അമീറിനായി പരിഭാഷകന്‍ വേണമെന്ന അപേക്ഷയില്‍ മൂന്നുപേരുടെ പാനലാണ് പ്രോസിക്യൂഷന്‍ നല്കി യത് .
അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്ത്ത് പോലീസ് നല്കിുയ കുറ്റപത്രത്തിലാണ് വെള്ളിയാഴ്ച വിചാരണ തുടങ്ങുന്നത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയോടുള്ള ലൈംഗിക താത്പര്യം മാത്രമാണ് കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്ശം.
കുറ്റം ചെയ്തതായി അമിറുള്‍ പോലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്ലാമും ഉണ്ടായിരുന്നുവെന്നും അമിറുള്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധനിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനശ്രമത്തെ എതിര്ത്തരതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്ന്നി രിക്കുന്നത്. ഡിഎന്എ് പരിശോധനയുടെയും സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്‌മോര്ട്ടം റിപ്പോര്ട്ട് ഉള്‌പ്പെ ടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്. രണ്ടു ലക്ഷത്തോളം ഫോണ്‌കോെളുകള്‍ പോലീസ് പരിശോധിച്ചു. അയല്വാതസികളുള്‌പ്പെ ടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്എതയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ പ്രത്യേക സെല്ലിലാണ് അമിറുള്‍ ഇപ്പോള്.
https://www.facebook.com/Malayalivartha