മൂന്നാംമുറയ്‌ക്കെതിരെ കര്‍ശന താക്കീതുമായി ഡിജിപി

പോലീസ് സ്‌റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വ്യകതികളെ മൂന്നാംമുറയ്ക്ക് വിധേയരാക്കുന്നു എന്ന പരാതിയില്‍ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐജിമാരോടും ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദ്ദേശിച്ചു.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും കുറ്റാന്വേഷണത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും കസ്റ്റഡിയില്‍ എടുക്കുന്നവരെ മൂന്നാം മുറയ്ക്ക് വിധേയരാക്കരുതെന്നും നേരത്തെ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരിന്നു.
എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാം മുറയ്ക്ക് വിധേയരാക്കുന്നുവെന്ന പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശം. മൂവാറ്റുപുഴയില്‍ തയ്യല്‍ തൊഴിലാളിയായ യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയിന്‍മേല്‍ പ്രാഥമിക അന്വേഷണം നടത്തി എസ്എച്ച്ഒയായ എസ്‌ഐ. ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്റ് ചെയ്യാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കസ്റ്റഡി മര്‍ദ്ദനം ഉണ്ടാകുന്നില്ലായെന്ന് ഉറപ്പാക്കണമെന്നും ഇതിനു വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥരേയും ഇക്കാര്യത്തില്‍ ഉത്തരവാദിയായി കണക്കാക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് ഇതിനകം ലഭിച്ച പരാതികള്‍ അന്വേഷിക്കുന്നതിന് റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha