Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത്..ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി... കോർപറേഷനിൽ വീണ്ടും കൂട്ടത്തല്ല്..പൊളിച്ചടുക്കി മേയർ..

15 JANUARY 2026 04:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നിന്ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ചിത്രം മാറ്റിയതുമായി ബന്ധപ്പെട്ട് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ അതെ ചിത്രം അവരുടെ മുൻപിലൂടെ തന്നെ കൊണ്ട് വന്ന് തിരിച്ചു സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോഴത്തെ മേയർ . സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി.ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു.

 

നാലു പതിറ്റാണ്ടിനു ശേഷം സിപിഎമ്മിൽനിന്നു കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ വി.കെ.പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ തർക്കം, കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും ഉണ്ടായിരിക്കുന്നത്. മുൻപ് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.

1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ അന്തരീക്ഷം കലുഷിതമായി.2020- 2025 കാലയളവിലെ ഭരണസമിതിയുടെ അവസാന കൗൺസിൽ നടത്തുന്നതിനു തൊട്ടു മുൻപാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. അന്ന് ബിജെപി പ്രതിഷേധമുയർത്തിയെങ്കിലും ചിത്തിര തിരുനാളിന്റെ ഫോട്ടോ പഴയ സ്ഥാനത്ത്

 

സ്ഥാപിക്കാൻ എൽഡിഎഫ് ഭരണ സമിതി തയാറായില്ല. ബിജെപി നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങൾ അടുത്തടുത്തായി സ്ഥാപിക്കുകയായിരുന്നു.ഇതിനു താഴെ ഒരു കമന്റ് വന്നിരുന്നു വായിക്കാം വിദേശ ജനുസ്, കാറൽ, ചെഗു, ലെനിൻ, സ്റ്റാലിൻ ഇവരുടെ ഒക്കെ ഫോട്ടോ വഴി നീളെ വെക്കുന്ന വകകൾക്ക്, സ്വദേശി രാജാവിൻ്റെ ചിത്രം അലർജി..ശെരിയാണ് ലോകത്തിന്റെ പല കോണുകളിൽ ഉള്ള നേതാക്കളുടെ ചിത്രങ്ങൾ പല പരിപാടികളിലും പ്രദർശിപ്പിക്കുന്നത് കണ്ടിട്ടുണ്ട് അതൊന്നും പ്രശ്നമല്ലാത്തവർക്ക് ഇത് ഭയങ്കര പ്രശ്‌നം.

 

ഇനി ആര്യയ്ക്കും മറ്റു സഖാക്കൾക്കും കാണുമ്പൊൾ അലർജി ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (1912-1991) തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയും പ്രശസ്തനുമായ മഹാരാജാവായിരുന്നു; 1936-ലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിലൂടെയും, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക മേഖലകളിലെ വികസനങ്ങളിലൂടെയും (തിരുവിതാംകൂർ സർവ്വകലാശാല, ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്), വ്യവസായവൽക്കരണത്തിലൂടെയും (ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക്), തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിച്ചു. തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

സംഗീതജ്ഞരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു, സ്വാതി തിരുനാളിന്റെ കൃതികൾ പ്രചരിപ്പിക്കാൻ സംഗീത അക്കാദമി സ്ഥാപിച്ചു.ഇങ്ങനെ ഒരുപാട് വികാസങ്ങൾക്ക് മേൽ മുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹത്തെയാണ് ഇവിടെ ഒരുകൂട്ടർക്ക് അലര്ജി ആയിരുന്നത് . ഏതായാലും മേയർ ആര്യ വലിച്ചെറിഞ്ഞതെല്ലാം വീണ്ടും തിരിച്ചു കൊണ്ട് വരികയാണ് പുതിയ തിരുവനന്തപുരം മേയർ വി വി രാജേഷ് . ഇനി എന്തൊക്കെ മാറ്റങ്ങളാവും കൊണ്ട് വരിക എന്നുള്ളത് കാത്തിരുന്ന കാണാം . അതിൽ പലതും പലരെയും വിറളി പിടിപ്പിക്കും എന്നുള്ള കാര്യത്തിലും സംശയമില്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends