ഫീസിളവ് നല്‍കാമെന്ന എംഇഎസ് പ്രസിഡന്റിന്റെ പ്രസ്താവന വിജിലന്‍സ് അന്വേഷണം ഭയന്ന്, മുഖ്യമന്ത്രിയെ ചര്‍ച്ചക്ക് വിളിക്കുന്നതും ഫീസിളവ് നല്‍കുന്നതും കുട്ടികളുടെ ഭാവി ഉദ്ദേശിച്ചോ, മാനേജ്‌മെന്റുകളുടെ കളികള്‍ വെളിച്ചതാവാതിരിക്കാനോ ?

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണ്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവനയില്‍ നിന്നും വെളിവാകുന്നത് സര്‍ക്കാര്‍ ഉത്തരവില്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തുന്നത് വിജിലന്‍സ് അന്വേഷിക്കുമെന്ന് ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍. ഇതുവരെ സര്‍ക്കാരുമായി നടത്തിയിരുന്ന ചര്‍ച്ചകളില്‍ വിട്ടു വീഴ്ചക്ക് തയാറാവാതിരുന്ന മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന ആവശ്യപ്പെട്ടത് പ്രതിപക്ഷ സമരം വിജയിപ്പിക്കാനോ കുട്ടികളുടെ ഭാവിയെ ഉദ്ദേശിച്ചൊ അല്ലെന്നു വ്യക്തം. മറിച്ച് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷത്തെ ഭയന്നിട്ടാണെന്നുള്ളത് വ്യക്തമാണ്. കാരണം ഇതുവരെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ അയവു വരുത്താതിരുന്ന മാനേജ്‌മെന്റുകളുമായി ഇനിയും ചര്‍ച്ച നടത്തണമെന്ന ആവശ്യമുന്നയിച്ചത് സമരത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തി വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ ഒഴിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. ഫീസിളവ് അനുവദിക്കാമെന്ന എംഇഎസ് നിലപാട് സമസ്ത മാനേജ്‌മെന്റുകളുടെയും കൂട്ടായ തീരുമാനം സര്‍ക്കാരിനെ പരോക്ഷമായി അറിയിക്കാനുള്ള മാനേജ്‌മെന്റുകളുടെ കുടില തന്ത്രമാണെന്നതും വ്യക്തം.
ഫീസ് വര്‍ധനവില്‍ ഒഴിഞ്ഞു മാറി ഇളവ് നല്‍കിയാല്‍ സമരം അവസാനിക്കും, പ്രതിപക്ഷത്തിന്റെ തന്ത്രവും ഫലപ്രദമാകും. എന്നാല്‍ പിണറായി വിജയന്‍ ചര്‍ച്ചക്ക് തയാറാവാതിരിക്കുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റുകള്‍ വിജിലന്‍സ് അന്വേഷണത്തിന്റെ നിഴലില്‍ പരുങ്ങലിലാണ്. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് എംഇഎസ് പ്രസിഡന്റ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഫീസില്‍ 40,000 രൂപയുടെ കുറവു വരുത്താമെന്നാണ് എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയത്. ഫീസ് കുറയ്ക്കുകയെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണ്. സീറ്റൊന്നിനു 40,000 രൂപ വരെ കുറച്ചാലും കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
ഇതോടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തണമെന്ന ആവശ്യം മുന്‍കൂട്ടിയുള്ള സമരം വിജയിക്കുമെന്ന് ഏകദേശം ഉറപ്പായി. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറില്‍ കുത്തനെയുള്ള ഫീസ് വര്‍ധനവും തലവരിപ്പണം വാങ്ങിയുള്ള പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം വിജയക്കുമെന്നുള്ള സൂചനയാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പ്രസ്താവനയോടെ വെളിവാകുന്നത്.
ഫസല്‍ ഗഫൂറിന്റെ നിലപാട് സര്‍ക്കാരിന് വലിയൊരാശ്വാസമാവുകയും ചെയ്യും. പരിയാരം കോളേജിലും ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും.നിയമസഭാ നടപടികള്‍ അനിശ്ചിതമായി തടസ്സപ്പെടുത്താന്‍ യു.ഡി.എഫിന് ആഗ്രഹമില്ല. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. അതുകൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുന്നതും അംഗങ്ങള്‍ പുറത്ത് നിരാഹാര സമരം അനുഷ്ഠിക്കുന്നതും. പ്രശ്നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്മെന്റുകളോട് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍, അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പ്രശ്നത്തില്‍ പ്രതിഷേധ പ്രതീകാത്മകമായി യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്നും കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു സഭയിലെത്തിയത്. കോളജുകള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തുന്നത് തടയണമെന്നും എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചനടത്തണമെന്നും പരിയാരം കോളജിലെ ഫീസ് കുറവു വരുത്തുകയും മറ്റു കോളജുകളുടെ ഫീസിന്റെ കാര്യത്തില്‍ പരിഹാരം കാണണമെന്നും ബല്‍റാം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതെ സമയം പ്രതിപക്ഷത്തിന് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ഇല്ലെന്നും പരിയാരത്തെ 30 കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha