വാഹനമിടിച്ച് റോഡില്‍ കിടന്ന യുവാവിന് രക്ഷകനായി കളക്ടര്‍

ആലുവ ദേശീയപാത ബൈപാസില്‍ അജ്ഞാത വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ കിടന്ന യുവാവിനെ എറണാകുളം കലക്ടര്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലാക്കി. എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രമോദാണ് (31) വാഹനമിടിച്ച് ചോര വാര്‍ന്ന നിലയില്‍ റോഡരികില്‍ കിടന്നത്.
രാത്രി 10ഓടെ തൃശൂരില്‍നിന്ന് ഔദ്യോഗിക വാഹനത്തില്‍ എറണാകുളത്തേക്ക് വരുകയായിരുന്നു കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല. റോഡരികില്‍ ചോര വാര്‍ന്ന നിലയില്‍ ആയിരുന്ന യുവാവിനെ കലക്ടറും ഗണ്‍മാനും ചേര്‍ന്ന് കാറില്‍ കയറ്റി തൊട്ടടുത്ത് കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ഗുരുതര പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബത്തെ റോഡരികില്‍ ഇറക്കിനിര്‍ത്തിയശേഷമാണ് പരിക്കേറ്റ ആള്‍ക്ക് കലക്ടര്‍ രക്ഷകനായത്.
https://www.facebook.com/Malayalivartha
























