കോഴിക്കോട്ടുനിന്നു കാണാതായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ഫേസ്ബുക്ക് കാമുകന്‍മാര്‍; മൂന്നു കാടാമ്പുഴ സ്വദേശികള്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് കാടാമ്പുഴ സ്വദേശികളായ ഷാഫി, നൗഷാദ്, ഷിഹാബ് എന്നിവരെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് പതിനാലു വയസുള്ള രണ്ട് പെണ്‍കുട്ടികളെ കോഴിക്കോടു നിന്നും കാണാതായത്. സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടികള്‍ വയനാട്ടിലെത്തുകയും പിന്നീട് കാമുകനെ ഫോണില്‍ വിളിച്ച് വരുത്തി കാടാമ്പുഴയിലേക്ക് പോകുകയുമായിരുന്നു.
പ്രദേശത്തെ മലമുകളിലെ ചെങ്കല്‍ ക്വാറിയിലാണ് പെണ്‍കുട്ടികളെ ആദ്യദിവസം ഇവര്‍ പാര്‍പ്പിച്ചത്. അടുത്ത ദിവസം സ്ഥലത്തെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു
https://www.facebook.com/Malayalivartha


























