മഞ്ജുവാര്യരുടെ ഭാഗ്യം തനിക്ക് കിട്ടിയില്ലെന്ന് ചാര്‍മിള

സിനിമയില്‍ ഏറെ നാള്‍ തിളങ്ങിയെങ്കിലും കഥപാത്രങ്ങളെല്ലാം പാവം പെണ്‍കുട്ടികളോ, മോഡേണ്‍ കഥാപാത്രങ്ങളോ ആയിരുന്നെന്ന് 90കളിലെ നായിക ചാര്‍മിള. മഞ്ജുവാര്യരൊക്കെ കുറച്ചുനാളെ സിനിമയില്‍ നിന്നുള്ളൂവെങ്കിലും കിട്ടിയതെല്ലാം ശക്തവും വ്യത്യസ്തവുമായ വേഷങ്ങളായിരുന്നു. അതൊരു ഭാഗ്യമാണ്. എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല. ലോഹിതദാസിന്റെ ധനത്തില്‍ വളരെ ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നത്. പക്ഷെ, അവിടെയും പതിവ് വേഷമായിരുന്നു. ഭരതന്റെ കേളി നല്ല സിനിമയായിരുന്നു. നായികയായ താന്‍ ഒരു പാവം കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ശക്തമായ കഥാപാത്രങ്ങളൊന്നും ചെയ്തില്ല. അതില്‍ വിഷമമുണ്ട്.
കുറേ നാളായി ചാനലുകളില്‍ നിന്ന് സീരിയലുകളില്‍ അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്. എല്ലാം ഒരേ അച്ചില്‍ വാര്‍ത്ത ബോറന്‍ കഥാപാത്രങ്ങളായിരുന്നു. ഒന്നുകില്‍ തറവാടി സ്ത്രീ, എപ്പോഴും കരച്ചിലുമായി നടക്കുന്ന വീട്ടമ്മ കഥ കേള്‍ക്കുമ്പോള്‍ തന്നെ ഛര്‍ദിക്കാന്‍ വരും. എന്നാല്‍ മംഗല്യപ്പട്ടിലെ മേനക എന്ന കഥാപാത്രം വളരെ വ്യത്യസ്തയാണ്. അതുകൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചതും. മറ്റുള്ളവരുടെ മുന്നില്‍ മേനക അഹങ്കാരിയാണെങ്കിലും ഭര്‍ത്താവ് അവളില്‍ കൂടിയാണ് അയാളുടെ കാര്യങ്ങള്‍ നടത്തുന്നത്. അത് തന്നെയാണ് ചാര്‍മിളയെ ഈ കഥാപാത്രത്തിലേക്ക് ആകര്‍ഷിച്ചതും.
ചെന്നൈയില്‍ മകനുമൊത്ത് താമസിക്കുകയാണ് ചാര്‍മിള. ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തിയ ശേഷം അഭിനയരംഗത്ത് അത്ര സജീവമല്ലായിരുന്നു. ഇടയ്ക്ക് ചില തമിഴ് പടങ്ങളില്‍ അഭിനയിച്ചു. തമിഴ് ചാനല്‍ ഷോകളില്‍ സജീവമായിരുന്നു. അതിനിടെ രണ്ട് വര്‍ഷം മുമ്പ് വിക്രമാദിത്യനില്‍ അഭിനയിച്ചു. അത് നല്ലൊരു അനുഭവമായിരുന്നു. ലാല്‍ജോസ് വിളിച്ചത് കൊണ്ടുമാതത്രമാണ് താരം എത്തിയത്. നമിതപ്രമോദിന്റെ അമ്മ വേഷമായിരുന്നു. പിന്നീട് പല ഓഫറുകളും വന്നെങ്കിലും ടൈപ്പ് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു.
https://www.facebook.com/Malayalivartha


























