ഇത് മല്ലു മോഡിയല്ല മല്ലു ഹിറ്റ്‌ലര്‍ ; ഇമേജിനായി വലം കൈയ്യനെ വെട്ടി ദൂരെയെറിഞ്ഞു; കരുത്തനായ നേതാവിന്റെ പ്രതിച്ഛായ മാറ്റത്തിനുള്ള നീക്കുപോക്കുകളില്‍ അന്തംവിട്ട് പ്രതിപക്ഷം

മുഖ്യന് ഒരുവെടിക്ക് രണ്ടുപക്ഷിയെ വീഴ്ത്തിയ നേട്ടത്തില്‍ സന്തോഷിക്കുന്നു. മികച്ച യോദ്ധാവും തന്ത്രജ്ഞനുമായിരുന്ന ലോകം ആരാധിച്ച അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അധികാര ഗുണങ്ങളില്‍ ഒന്നായിരുന്നു സ്വന്തം തീരുമാനം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക എന്നത്. കാരണം അതിനുള്ള നീക്കുപോക്കുകളും കളികളും അദ്ദേഹം നേരത്തെ നടത്തിയിട്ടുണ്ടാകും. അതു തന്നെയാണ് ഇന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ച ഇപിയുടെ രാജി. തെറ്റുസമ്മതിച്ച് ഇപി സ്വയം മന്ത്രിസ്ഥാനം വിട്ടൊഴിയുകയായിരുന്നു. വൈദ്യനും രോഗിയും ഇച്ഛിച്ചപോലെ.. ഇതില്‍ രണ്ടുണ്ട് തീരുമാനം ഒന്ന് മുഖ്യന്റെ നിലപാട് അഴിമതിയോടുള്ള നിലപാട് തുറന്നുകാണിച്ച് ഇമേജ് കൂട്ടുക രണ്ട് നൈസായി വലതിനിട്ട് കൊട്ടുകൊടുക്കുക. നിങ്ങളെപ്പോലല്ല ഞങ്ങള്‍ പിന്നാലെ കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തെ നിയമന അന്വേഷണം വിജിലന്‍സിന്. അപ്പോ അവരും പെട്ടു. അതില്‍ ചെന്നിത്തല മുതല്‍ ഒരു പട ആള്‍ക്കാരുണ്ട്. വിജിലന്‍സ് ഡയറക്ടറും ഹാപ്പി.
ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നതു പോലെയായി കാര്യങ്ങള്‍. ഇ പി ജയരാജന് വച്ചത് രമേശ് ചെന്നിത്തലയ്ക്ക് കൊണ്ടു എന്നു ചുരുക്കം. ആള്‍ ജേക്കബ് തോമസാണ് കുരുങ്ങാന്‍ പോകുന്നത് ചാണ്ടിയും രമേശുമൊക്കെയായിരിക്കും, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആശ്രിത നിയമനങ്ങളും പരിശോധിക്കുമെന്നുള്ള വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം കേട്ട് കണ്ണ് തള്ളിയത് കോണ്‍ഗ്രസ് നേതാക്കളുടേയാണ്. കാരണം പല കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കള്‍ ഇപ്പോഴും് നിര്‍ണായകമായ സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട്.
ജേക്കബ് തോമസിന്റെ ബുദ്ധി സമ്മതിക്കണം ഇപി ജയരാജനെ പിടിക്കാന്‍ അദ്ദേഹത്തിന് ഒരു ഉദ്ദേശവുമില്ല. കാരണം ചില ബന്ധുക്കളെ നിയമിച്ചത് അദ്ദേഹത്തിന്റെ നോട്ടക്കുറവ് കൊണ്ടാണെന്നാണ് ഡയറക്ടറുടെ വിലയിരുത്തല്‍,. മന്ത്രിക്ക് ബുദ്ധിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം ബന്ധുക്കളെ സ്വന്തം വകുപ്പില്‍ നിയമിക്കുമായിരുന്നില്ലല്ലോ. മാത്രവുമല്ല കഴിഞ്ഞ സര്‍ക്കാരിനെ പോലെ കടുംവെട്ട് നടത്താന്‍ ഇവരൊട്ട് തയ്യാറായിട്ടുമില്ല. പിണറായി വിജയനാണ് എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ ജേക്കബ് തോമസിന് നിര്‍ദ്ദേശം നല്‍കിയത്. ജേക്കബ് തോമസാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചതെന്നറിയുന്നു., എല്ലാം അന്വേഷിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ കുരുങ്ങും. കാരണം അവരുടെ ബന്ധുക്കളില്‍ പലരും അനര്‍ഹമായി ശമ്പളം പറ്റിയവരാണ്. ഇടതുപക്ഷം നിയമിച്ചവരില്‍ ആരും തന്നെ ശമ്പളം വാങ്ങിയിട്ടില്ല. മാത്രവുമല്ല പിരിച്ചു വിടുകയും ചെയ്തു.
ആശ്രിത നിയമനങ്ങള്‍ നടത്താന്‍ കോടിയേരി ബാലകൃഷ്ണനാണ് ജയരാജന് നിര്‍ദ്ദേശം നല്‍കിയത്. ഓരോ നിയമനങ്ങളും പാര്‍ട്ടി അംഗീകരിച്ചിരുന്നു. പാര്‍ട്ടി അറിയാതെ ഒന്നും സിപിഎമ്മില്‍ നടക്കില്ല
മന്ത്രിസഭയുടെ ഇമേജ് നോക്കുന്ന മുഖ്യന് മുമ്പില്‍ ഇപിക്ക് പിടിച്ചുനില്‍ക്കാനായില്ല. കോടിയേരി കൈവിട്ടതോടെ ഇപി ഗത്യന്തരമില്ലാതെ തീരുമാനം. മാസങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് ഉറപ്പായ ഘട്ടത്തില്‍, മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള അഭ്യൂഹ പട്ടികകളിലെല്ലാം സ്ഥാനം പിടിച്ച നേതാവായിരുന്നു ഇ പി ജയരാജന്‍. സി പി ഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗം. ഡി വൈ എഫ് ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ്, ഇതിലെല്ലാം ഉപരിയായി മറ്റൊരു യോഗ്യതയായിരുന്നു ജയരാജന്റെ ബലം. കേരളത്തിലെ പാര്‍ട്ടിയിലെ സര്‍വ്വസ്വവുമായ പിണറായി വിജയന്റെ വിശ്വസ്തന്‍ എന്ന പദവിയായിരുന്നു അത്. പാര്‍ട്ടിയിലും മുന്നണിയിലും എന്ത് വിഘ്‌നങ്ങളും മറികടക്കാന്‍ അത് മതിയായിരുന്നു പാര്‍ട്ടിയിലെ ആര്‍ക്കും. വര്‍ഷങ്ങളായി അതായിരുന്നു പാര്‍ട്ടിയിലെ അലിഖിത നടപ്പുരീതി. പാര്‍ട്ടിയുടെ പ്രിയപ്പെട്ട പണപ്പിരിവുകാരന്‍ എന്നതായിരുന്നു ജയരാജന്റെ മറ്റൊരു കൈമുതല്‍.
ബന്ധു നിയമനമെന്നത് സി പി ഐ എമ്മില്‍ ആദ്യത്തേതല്ല, വി എസ് അച്യുതാനന്ദന്റെ മകന്റെ ഉദാഹരണവുമുണ്ട് ഇക്കാര്യത്തില്‍ പറയാന്‍. എന്നാല്‍ ഇ പി ജയരാജന്റെത് കൈവിട്ട കളിയായിരുന്നു. ഏത് സിപിഐഎം അനുഭാവിയേയും ഇടതുപക്ഷ രാഷ്ട്രീയത്തെ മറ്റൊരു രീതിയില്‍ ഇഷ്ടപ്പെടുന്നവരില്‍ പോലും അവജ്ഞ സൃഷ്ടിക്കുന്നതായിരുന്നു. ബന്ധുക്കളില്‍ സാധ്യമായവരെ മുഴുവന്‍ നിയമിച്ചുകൊണ്ടായിരുന്നു തന്റെ അധികാരം ആഘോഷിക്കാന്‍ ജയരാജന്‍ തുടങ്ങിയത്. തീര്‍ച്ചയായും സി പി ഐ എമ്മിനെ പോലെയുള്ള പാര്‍ട്ടിയില്‍ അമര്‍ഷമുണ്ടായി. പക്ഷെ അത്തരം അമര്‍ഷങ്ങളെ ഒരു നോട്ടം കൊണ്ടോ, ഒരു പ്രസ്താവനകൊണ്ടോ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആളാണ് പിണറായി വിജയന്‍. അതിശക്തന്‍ പാര്‍ട്ടികക്കതും പുറത്തുമുള്ള ആരാധകര്‍ വികാരഭരിതരായി വിശേഷിപ്പിക്കുന്ന പിണറായി വിജയന് എന്തുകൊണ്ടാവും ജയരാജനെ രക്ഷിക്കാന്‍ കഴിയാതെ പോയത്? വിനീത വിധേയരായ ഘടകകക്ഷികള്‍ പോലും പരസ്യമായി സി പി ഐ എമ്മിനെ പ്രതിരോധിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ മാത്രം എന്തു മാറ്റമാകും ഇടതുമുന്നണി രാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുണ്ടാകുക. ഇത്തരത്തില്‍ മാറ്റങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നുവോ ജയരാജന്‍.
പിണറായി വിജയന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നായി പറയുന്ന കാര്യം വിശ്വസ്തരെ അദ്ദേഹം സംരക്ഷിക്കുമെന്നതാണ്. വിശ്വസ്തരെ കൈവിടാത്ത ഗുണം കൊണ്ടുകൂടിയാവും പിണറായി പാര്‍ട്ടിയിലെ സര്‍വശക്തനാക്കിയത്. ഇത് പക്ഷെ ശക്തരായ രാഷ്ട്രീയക്കാരുടെ പൊതുഗുണമാണ്. കെ കരുണാകരന്‍ മുതല്‍ നരേന്ദ്രമോഡി വരെ ഉദാഹരണമായുണ്ട്. അതെന്തായാലും അത്രയും വിശ്വസ്തനായ ജയരാജന്‍ എന്തുകൊണ്ടാവും പിണറായിയെ അറിയിക്കാതെ ഇക്കാര്യങ്ങള്‍ ചെയ്തത്. അവിടെയാണ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ബോധപൂര്‍വം നടത്തുന്ന ചില ശ്രമങ്ങളെ കാണേണ്ടത്. കാര്‍ക്കശ്യം ഉപേക്ഷിച്ചാണ് മിക്ക സിപിഐഎം നേതാക്കളും പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചത്. വി എസ് സമീപകാല ഉദാഹരണം. പക്ഷെ പല കാരണങ്ങളാല്‍ കാര്‍ക്കശ്യക്കാരനില്‍നിന്ന് സൗമത്യയിലേതക്കുള്ള പിണറായിയുടെ മാറ്റം ശ്രമകരമായിരുന്നു. അതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ച കൂടിയാണ് വിശ്വസ്തനെ പോലും കൈവിടുന്ന നടപടി. കാര്‍ക്കശ്യക്കാരാനായ നേതാവിനെ സംബന്ധിച്ചിടത്തോളം അതൊരു നിവര്‍ത്തികേടാണ്. അങ്ങിനെ അല്ലാതെ ഭരിക്കാവുന്ന സാഹചര്യം കേരളത്തിലെങ്കിലും കുറവാണ്. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിക്കുശേഷം അധികാരത്തില്‍വന്ന ഭരണാധികാരി എന്ന നിലയില്‍.
എന്നാല്‍ ഇക്കാര്യം തന്റെ വിശ്വസ്തരെ ബോധ്യപ്പെടുത്താന്‍ ചിലപ്പോള്‍ പിണറായി വിജയന് കഴിഞ്ഞു കാണില്ല. ജയരാജന്‍ ബന്ധുക്കളെ നിയമിച്ചത് പിണറായിയോട് ചോദിച്ചാവണമെന്നില്ല. എന്നാല്‍ പിണറായിയുടെ വിശ്വസ്തനെന്ന നിലയില്‍ ജയരാജന്‍ അദ്ദേഹത്തെ അപകടപ്പെടുത്താന്‍ ഒന്നും ചെയ്യില്ല. അതുമാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരസപരം അറിയുന്നവര്‍ എന്ന നിലയില്‍ സ്വാഭാവികമായി അംഗീകരിച്ചുപോകും എന്നാവും ജയരാജന്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. പിണറായി വിജയനും അതു സ്വാഭാവികമായി അംഗീകരിച്ചേനെ. വലിയ വിവാദങ്ങള്‍ ഉണ്ടായില്ലെങ്കില്‍. ഇക്കാര്യത്തിലും ദേശാഭിമാനി കോഴ പോലെ കൈകാര്യം ചെയ്തപോലെ ചെയ്യാതിരിക്കാന്‍ പാര്‍ട്ടിക്കുളളില്‍ പിണറായിക്ക് സ്വാധീനമൊന്നും കുറഞ്ഞിട്ടില്ല. പക്ഷെ പാര്‍ട്ടിയില്‍ സര്‍വസൈനാധിപനായി വാണതു പോലെ, ജനാധിപത്യ സംവിധാനത്തില്‍ കഴിയില്ലെന്ന തിരിച്ചറിവ് പിണറായി വിജയനുണ്ടായി എന്നതാണ്, അത് അദ്ദേഹം അഞ്ചുമാസം മാത്രമെ വേണ്ടിവന്നുള്ളൂവെന്നതാണ് പിണറായിയുടെ കൈയൊഴിയലിനു പിന്നിലുള്ളത്.
ജനാഭിപ്രായത്തില്‍ ഒലിച്ചുപോകാത്ത നിലപാടുകള്‍ സ്വീകരിച്ച നേതാവില്‍നിന്ന് പിടിച്ചുനില്‍ക്കാനും പ്രതിച്ഛായ മാറ്റാനും ഉള്ള ഒരു നേതാവിന്റെ ശ്രമമമാണ് ജയരാജനെ കൈയൊഴിഞ്ഞതിലൂടെ പിണറായി വ്യക്തമാക്കുന്നത്. വിശ്വസ്ത വൃന്ദത്തില്‍നിന്ന് മാറ്റപ്പെട്ട ജയരാജന്‍ ഇനി എങ്ങനെയാവും ഇതിനോട് പൊരുത്തപെടുകയെന്നതാണ് പ്രധാനം. പിണറായി തീര്‍ച്ചയായും അദ്ദേഹത്തെ സംഘടനയില്‍ കൂടുതല്‍
പ്രാമുഖ്യമുള്ള നിലയില്‍ കൊണ്ടുവരുമായിരിക്കും. അങ്ങനെ അദ്ദേഹത്തെ അനുനയിപ്പിക്കുമായിരിക്കും. അല്ലെങ്കില്‍, ശ്രീമതി ടീച്ചര്‍ പ്രതികരിച്ചതുപോലെ, വിശ്വസ്ത സംഘത്തിലുള്ളവര്‍ എന്തൊക്കെ ചെയ്യുമെന്ന് പറയുക എളുപ്പമല്ല. എന്തായാലും പിണറായിയുടെ പ്രതിച്ഛായ മാറ്റ നീക്കത്തി്‌ന്റെ ആദ്യ ഇര മന്ത്രി ജയരാജനാണ്. പിണറായി നേരത്തെ മുന്നറിയിപ്പുനല്‍കിയ അവതാരങ്ങള്‍ ആരെന്ന് മാലോകര്‍ക്ക് അറിയാത്തതുകൊണ്ട് ആദ്യ ഇര എന്ന് ജയരാജനെ വിശേഷിപ്പിക്കാം. ഇപിയുടെ രാജി ശരിക്കും എല്ലാവര്‍ക്കും ഞെട്ടലും ഇരുപ്പതുമായി. മുഖ്യന് ഡബിള്‍ ക്രെഡിറ്റും.
https://www.facebook.com/Malayalivartha

























