കണ്ടെത്താന്‍ ഡ്രോണുകളും ഹെലികോപ്റ്ററും, നേരിടാന്‍ ആനയും വേട്ടനായ്ക്കളും, ഉറങ്ങാത്ത 45 നാളുകള്‍ക്കു ശേഷം ഒരുകോടിരൂപ മുതല്‍ മുടക്കില്‍ നരഭോജിക്കടുവയുടെ അന്ത്യം

നീണ്ട 45 ദിവസങ്ങളുടെ ഉറങ്ങാത്ത കാത്തിരിപ്പിനൊടുവില്‍ നൈനിറ്റാളിനെ വിറപ്പിച്ച നരഭിജിക്കടുവയെ വെടിവച്ചു കൊന്നു. ദിവസങ്ങളായി നാട്ടിലാകെ ഭീതിപരത്തി അലഞ്ഞു തിരിഞ്ഞ കടുവയെ കൊന്നത് നാട്ടുകാര്‍ക്കാകെ ആശ്വാസമായിരിക്കുകയാണ്. ഉത്തരാഖണ്ഡ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലെ നരഭോജി കടുവയാണ് നൈനിറ്റാളിന്റെ സമീപപ്രദേശങ്ങളില്‍ ഭീതിപരത്തിയിരുന്നത്. രണ്ടുപേരെ കൊല്ലുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് കൊലപ്പെടുത്തിയത്.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടുവയെ കണ്ടെത്താന്‍ ഹെലികോപ്ടറും ഡ്രോണുകളും വരെ ഉപയോഗിച്ചിരുന്നു. വനത്തിനു സമീപത്തുള്ള രാംനഗര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഭീതിയിലായിരുന്നു. കുട്ടികള്‍ സ്‌കൂളുകളില്‍ വിടുന്നതിനോ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങുന്നതിനോ നാട്ടുകാര്‍ ഭയപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആനയും വേട്ടപ്പട്ടിയുമടക്കം ഒരു സംഘം നാട്ടുകാരും കൂടിയാണ് അവസാനം കടുവയെ തിരഞ്ഞു കണ്ടെത്തിയതും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊലപ്പെടുത്തിയതും.
45 ദിവസത്തെ കടുവാ വേട്ടയ്ക്ക് ഒരു കോടി രൂപയോളം ചിലവായതായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പി. മധുകര്‍ അറിയിച്ചു. കടുവയെ കണ്ടെത്തി കൊലപ്പെടുത്താന്‍ പന്ത്രണ്ടു തവണ വെടിവച്ചതായും മധുകര്‍ പറഞ്ഞു. കൊല്ലപ്പെട്ടത് ആറു വയസു പ്രായമുള്ള പെണ്‍കടുവയാണ്.
https://www.facebook.com/Malayalivartha



























