Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് പറയാനാവില്ലെന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്; സാമ്പത്തിക നേട്ടവും കൈവരിച്ചിട്ടില്ല

21 OCTOBER 2016 12:52 PM IST
മലയാളി വാര്‍ത്ത

അഴിമതിക്കാര്‍ക്ക് ജേക്കബ് തോമസ് തലവേദനയെന്നതില്‍ തര്‍ക്കമില്ല. അതാണ് അദ്ദേഹത്തെ തെറുപ്പിക്കാന്‍ രാഷ്ട്രീയം മറന്ന് പലവൈരികളും ഒന്നിച്ചത്. എന്നാല്‍ അതെല്ലാം ഗൂഡനീക്കങ്ങളായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ രാജിക്കത്തില്‍ വരെ കലാശിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനവകുപ്പിന്റെ രേഖകള്‍. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന് ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ഒരിടത്ത് പോലും ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
കെല്‍ട്രോണ്‍, സിഡ്‌കോ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ വരുത്തിയ വീഴ്ചകള്‍ അക്കമിട്ട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് തെറ്റ് ചെയ്‌തെന്നോ അദ്ദേഹം സാമ്പത്തികനേട്ടം കൈവരിച്ചെന്നോ എങ്ങും പറയുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാര്‍ച്ച് ഒമ്പതിനാണ് സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കൈമാറുന്നതും. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ചില ലോബികളുടെ ഇരയാണ് താനെന്നും ജേക്കബ് തോമസ് തന്നെ ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
മൂന്നു തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പ്രധാന പ്രചാരണം. കെല്‍ട്രോണും സിഡ്‌കോയും ഏറ്റെടുത്ത പ്രവൃത്തിയില്‍ തുറമുഖ ഡയറക്ടര്‍ കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയതുറയില്‍ തുറമുഖ ഡയറക്ടര്‍ ഓഫീസ് നിര്‍മിച്ചതിന് നേതൃത്വം നല്‍കിയത് തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കര്‍മസമിതിയായിരുന്നു. ഇതിലും ഡയറക്ടര്‍ക്ക് പങ്കില്ല. കരിമണല്‍ വിറ്റ 14.45 ലക്ഷം രൂപ തിരിമറി നടത്തിയെന്ന ആരോപണവും റിപ്പോര്‍ട്ട് തള്ളുന്നു. തുക എസ്ബിടിയില്‍ നാലു ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്നു. ഇത് ട്രഷറി സേവിങ്‌സ് അക്കൌണ്ടിലേക്ക് മാറ്റണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.
കെല്‍ട്രോണില്‍നിന്ന് ലാപ്‌ടോപ്പുകള്‍ വാങ്ങിയതിന് ഐടി വകുപ്പിന്റെ അനുമതി തേടിയില്ലെന്നാണ് മറ്റൊരു ആരോപണം. വ്യവസായവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെല്‍ട്രോണ്‍. നടപടിക്രമം കൃത്യമായി പാലിക്കാത്തതില്‍ പോര്‍ട്ട് ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്. ആലുവ ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍നിന്ന് സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതില്‍ പോര്‍ട്ട് ഡയറക്ടര്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപത്തിലും കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഗോദ്‌റെജ് കമ്പനിയില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങിയത് ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസായതിനാല്‍ പോര്‍ട്ട് ഡയറക്ടര്‍ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തല്‍. ഓഡിയോ വിഷ്വല്‍ ഡൈവിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ പോര്‍ട്ട് ഡയറക്ടറില്‍നിന്ന് വിശദീകരണം തേടിയാല്‍മാത്രം മതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോര്‍ക്ക് ലിഫ്റ്റുകള്‍, ക്രെയിനുകള്‍ എന്നിവ തുടങ്ങിയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം റിപ്പോര്‍ട്ട് തള്ളുന്നു. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് ജേക്കബ് തോമസിനെ തേജോവധം ചെയ്യാനുള്ള നീക്കം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends