സൗദി രാജകുമാരി ബുര്‍ഖ ഉപേക്ഷിച്ചെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത ആഷിക് അബുവിന് നേരെ മതയാഥാസ്ഥിതികരുടെ അസഭ്യവര്‍ഷം

മനസ്സിന്റെ തടവറയാണ് ഏറ്റവും വലത്. മിക്കവരും അതിലെ ബലിമൃഗങ്ങളും. സൗദി രാജകുമാരി അമീറാ അല്‍ തവീല്‍ ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ച് സ്ത്രീകളുടെ അവകാശം നേടിയെടുക്കാനും, സ്ത്രീകള്‍ക്ക് മേലുള്ള വിലക്കുകള്‍ വലിച്ചെറിയപ്പെടണമെന്നുമുള്ള ആഹ്വാനവുമായി രംഗത്തെത്തിയെന്ന വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ആഷിക് അബുവിന് മതയാഥാസ്ഥിതികരുടെ സൈബര്‍ ആക്രമണം.
സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ രംഗത്തെത്തിയിരിക്കുന്നത് എന്ന കുറിപ്പോടെ വാര്‍ത്ത ഷെയര്‍ ചെയ്ത ആഷിക് അബുവിന്റെ കമന്റ് ബോക്‌സിലാണ് വ്യക്തിഹത്യ നടത്തിയും തെറിവിളിയോടെയുമാണ് മതയാഥാസ്ഥിതികരുടെ അഴിഞ്ഞാട്ടം.
ഇടുക്കി ഗോള്‍ഡ് എന്ന സിനിമ യൂത്തിനും വുദ്യാര്‍ഥികള്‍ക്കും നല്‍കിയ ആ 'പ്രചോദനം' ചെറുതല്ലായിരുന്നു കെട്ടോ. വിപ്ലവനായകാനാകാന്‍ ശ്രമിക്കുന്നവര്‍ ആ സിനിമ യുവതലമുറക്കിടയില്‍ എത്രത്തോളം മാറ്റം വരുത്തി എന്നൊന്ന് അറിഞ്ഞിരിക്കണം എന്ന തരത്തില്‍ ആഷിക് അബുവിന്റെ സിനിമകള്‍ക്കെതിരെയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
സുഹൃത്തേ, ഞാന്‍ എന്തുതരം സിനിമ ചെയ്യണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്ന ഒരു കാലം വരട്ടെ, എന്നിട്ട് ആജ്ഞാപിച്ചോളൂ, അനുസരിക്കാം. അത് വരെ താങ്കള്‍ ഒന്നഡ്ജസ്‌റ് ചെയ്‌തേ പറ്റൂ എന്നാണ് ഈ കമന്റിട്ടയാള്‍ക്ക് ആഷിക് അബു നല്‍കിയ മറുപടി.
നേരത്തെ ആസിഫലി ഫേസ്ബുക്കില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തപ്പോള്‍ ആസിഫിന്റെ ഭാര്യ സമ തട്ടം ധരിച്ചില്ലെന്നതിന്റെ പേരില്‍ കടുത്ത അധിക്ഷേപവും വ്യക്തിഹത്യയിലൂന്നിയ കമന്റുകളും നിറഞ്ഞിരുന്നു. ആസിഫിന് ഐക്യദാര്‍ഡ്യമറിയിച്ച് ചിത്രം ഷെയര്‍ ചെയ്ത ആഷിക് അബുവിന് നേരെയും അസഹിഷ്ണുത നിറഞ്ഞ അധിക്ഷേപവും തെറിവിളിയും ഉണ്ടായി. അമീറാ അല്‍ തവീല്‍ സൗദി രാജകുമാരന്റെ ആദ്യഭാര്യയാണെന്നും പിന്നീട് വിവാഹമോചിതയായെന്നും ഇവരെ സൗദി രാജകുമാരി എന്ന് വിളിക്കരുതെന്നും ചിലര്‍ കമന്റുകളില്‍ ആവശ്യപ്പെടുന്നു. ആഷികിന്റെ ഭാര്യയും അഭിനേത്രിയുമായ റിമാ കല്ലിങ്കലിനെ അധിക്ഷേപിക്കുന്ന തരത്തില്‍ വരെ കമന്റുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha


























