മുഹമ്മദ് നിഷാമിന്റെ ഫോണ്‍ വിളി പോലീസിന്റെ വീഴ്ചയെന്ന് ജയില്‍ ഡി.ഐ.ജി, നിഷാം ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല

ചന്ദ്രബോസ് വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം ഫോണ്‍ ഉപയോഗിച്ചത് പോലീസിന്റെ വീഴ്ചയെന്ന് ജയില്‍ ഡി.ഐ.ജി ശിവദാസ് കൈതപ്പറമ്പില്‍. നിഷാം ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ബംഗളുരു യാത്രയ്ക്കിടെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് നിഷാം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു. നിഷാം ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡി.ഐ.ജി ശിവദാസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നു.
ജയിലില്‍ നിന്ന് നിഷാം സഹോദരന്‍മാരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. നിഷാമിന്റെ ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിംഗ്‌സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിഷാമിനോട് ആലോചിക്കാതെ തീരുമാനം എടുത്തിരുന്നു.
നിഷാമിന്റെ സഹോദരന്‍മാരായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവരാണ് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിഷാമിനെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ജയിലിലെ ഫോണില്‍ നിന്ന് മാത്രമാണ് നിഷാം വിളിക്കാറുള്ളതെന്നാണ് ജയില്‍ അധികൃതരുടെ വാദം. ജയില്‍ മേധാവി അനില്‍ കാന്തിനോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























