നിഷാമിന് സുഖവാസമായിരുന്നോ വിധിച്ചത്?ചന്ദ്രബോസിന്റെ ഭാര്യ ജമന്തി, സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമിന് ജയിലില്‍ സുഖവാസമായിരുന്നോ കോടതി വിധിച്ചതെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. നാട്ടില്‍ പലരേയും നിഷാം വിളിച്ചിരുന്നതായി പലരും പറഞ്ഞറിഞ്ഞു .സംഭവത്തെക്കുറിച്ച് ഡി.ജി.പി.അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജമന്തി പറഞ്ഞു.
വ്യവസായി നിഷാമിന് ജയിലില്‍ സുഖവാസമാണെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് ബന്ധുക്കള്‍ നല്‍കിയ പരാതി പുറത്ത് വന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ജമന്തി.
https://www.facebook.com/Malayalivartha


























