ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികച്ചും പരാജയമെന്ന് വിഎം സുധീരന്‍

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തികച്ചും പരാജയമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അതിഗുരുതരമായ ക്രമസമാധാന തകര്‍ച്ചമൂലം ജനമനസുകളില്‍ പ്രതികൂട്ടിലായ ആഭ്യന്തര വകുപ്പ് പൊലീസിലെ ഉന്നത തലത്തിലുള്ള ചേരിപ്പോരുമൂലം കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരിലെ ചേരിപ്പോരിന് മുന്നില്‍ ആഭ്യന്തര വകുപ്പ് പകച്ച് നില്‍ക്കുന്ന പ്രതീതിയാണ് പ്രകടമാകുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. വര്‍ധിച്ച് വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളി നിഷാമിനെപ്പോലും സൈ്വര്യവിഹാരം നടത്താന്‍ സാഹചര്യം ഒരുക്കുന്ന സ്ഥിതി വിശേഷവും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ആഭ്യന്തര വകുപ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെടാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























