ഗര്‍ഭിണിയായ കാമുകിയെ കൊന്ന് പാറമടയില്‍ തള്ളിയ സൂരജിന് വിവാഹിതര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള നിരവധി സ്ത്രീകളുമായി ബന്ധം

തലയോലപ്പറമ്പില്‍ ഗര്‍ഭിണിയായ കാമുകിയെ കൊന്ന് പാറമടയില്‍ തള്ളിയ സൂരജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ്. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.സൂരജിന്റെ ഫോണില്‍ ഉണ്ടായിരുന്നതില്‍ 80 ശതമാനവും സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ ആയിരുന്നു.
ഇതില്‍ മിക്ക നമ്പരുകളുമായും രാത്രിയില്‍ കോള്‍ പോയിരുന്നയായും അന്വേഷണത്തില്‍ വ്യക്തമായി. വിവാഹിതര്‍ മുതല്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ വരെ ഇയാളുടെ കെണിയില്‍പ്പെട്ടിരുന്നു. സ്ത്രീകളുമായുള്ള അശ്ലീല ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുന്നതും ഇയാളുടെ ശീലമായിരുന്നു. മിക്കതും കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലങ്ങളും. എന്തിനായിരുന്നു ഈ കോളുകള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരി ആയിരുന്ന വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകള്‍ സുകന്യ (22)യെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ഭാര്യയുടെ സുഹൃത്തായ സുകന്യയുമായും വഴിവിട്ട ബന്ധം സ്ഥാപിച്ച സൂരജ്, സുകന്യ ഗര്‍ഭിണി ആയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് മൃതദേഹം പ്രവര്‍ത്തനരഹിതമായ പാറക്കുളത്തില്‍ തള്ളുകയായിരുന്നു. കേസില്‍ അറസ്റ്റിലായ സൂരജിനെ ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
പ്രാദേശിക ആര്‍എസ്എസ് പ്രാദേശിക നേതാവ് കൂടിയാണ് സൂരജ്.
അതേസമയം സൂരജിനെ കുടുക്കിയത് അതിസാമര്‍ഥ്യമാണ്. സുകന്യ കൊല്ലപ്പെട്ടശേഷം പോലീസ് സൂരജിനെ ചേദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍, സുകന്യയും അനീഷ് എന്നയാളുമായി പ്രണയത്തിലായിരുന്നുവെന്ന് സൂരജ് പറഞ്ഞിരുന്നു.
കൊല ചെയ്ത ദിവസം അനീഷിനെയും സുകന്യയെയും താനാണ് കോട്ടയത്തെത്തിച്ചതെന്നും സൂരജ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കാമുകന്റെ പേരു പോലും സൂരജിന് കൃത്യമായി പറയാനായില്ല. സുകന്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ സൂരജുമായി മണിക്കൂറുകളോളം വിളിച്ചതിന്റെ തെളിവുകളും ലഭിച്ചു.
https://www.facebook.com/Malayalivartha


























