പോലീസ് തലപ്പത്തു പൊട്ടിത്തെറി തുടരുന്നു.

തിരുവനന്തപുരം: പോലീസ് തലപ്പത്തു പൊട്ടിത്തെറി തുടരുന്നു. ആഭ്യന്തര വകുപ്പിൽ അകെ കുഴപ്പം. ഇ-മെയിലും ഫോണ്‍ വിളികളും പൊലീസ് ചോര്‍ത്തുന്നെന്ന പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിനയച്ച കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കുരുക്കാകും. ആഭ്യന്തരവകുപ്പിന്‍െറ അനുമതിയില്ലാതെ കേരള പൊലീസില്‍ നടക്കുന്ന ഫോണ്‍ ചോര്‍ത്തലുകള്‍ക്ക് ബെഹ്റ സര്‍ക്കാറിനോട് മറുപടി പറയേണ്ടിവരും. ജേക്കബ് തോമസിന്‍െറ കത്തിലെ പരാമര്‍ശങ്ങള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന.ജിഷ വധക്കേസ് പ്രതിയെ പിടികൂടിയെങ്കിലും ബെഹ്റയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ആഭ്യന്തരവകുപ്പില്‍ കല്ലുകടികള്‍ക്കിടയാക്കിയിരുന്നു.പൊലീസ് മേധാവിയെ പലതവണ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കേണ്ട സാഹചര്യങ്ങളുമുണ്ടായി.
ഇതിനിടയിൽ വി എസി ന്റെ മകനെതിരെ കേസ് വേണ്ടെന്നു വച്ചതും. ബി ജെ പി നേതൃത്ത്വം മുഖ്യമന്ത്രിക്കെതിരെയും കോടിയേരി യുടെ മകനെതിരെയും വിജിലൻസ് ഡയറക്ടറിന് കൊടുത്ത പരാതിയിലും വേണ്ടത്ര അന്വേക്ഷണം നടക്കാത്തതിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു
സര്‍ക്കാര്‍ നയത്തിനൊത്തുയരാന്‍ കഴിഞ്ഞില്ളെങ്കില്‍ ഫെബ്രുവരിക്കുള്ളില്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കാന്‍ മുഖ്യമന്ത്രി ബെഹ്റയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതേതുടര്‍ന്ന് കേന്ദ്രത്തിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ബെഹ്റ സജീവമാക്കിയിരുന്നു. ഇതിനിടെയാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ശക്തമാകുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലോ ഒഴിച്ചുകൂടാനാകാത്ത അന്വേഷണ വേളകളിലോ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്താന്‍ മൊബൈല്‍ സേവനദാതാക്കളെ സമീപിക്കാം.
പക്ഷേ, ഇതിന് ആഭ്യന്തരസെക്രട്ടറിയുടെ അനുമതിനേടിയെടുക്കണം. ഇക്കാര്യങ്ങള്‍ പൊലീസ് മേധാവിയും ഇന്‍റലിജന്‍സ് മേധാവിയും അടങ്ങിയ സമിതി പരിശോധിക്കുകയും ചെയ്യും. എന്നാലിതെല്ലാം ലംഘിച്ചാണ് ജേക്കബ് തോമസിന്‍െറ ഫോണ്‍ വിളികള്‍ ചോര്‍ത്തിയത്. ഇതിന് നേതൃത്വംനല്‍കിയ ഉന്നതനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയമസഭ കഴിഞ്ഞാല്‍ പൊലീസ് തലപ്പത്തെ പ്രമുഖര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച വിഷയം നിയമസഭയില്‍ സര്‍ക്കാറിനെതിരായി പ്രതിപക്ഷം ഉപയോഗിക്കുമെന്നാണറിയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കടുത്ത നടപടികള്‍ക്ക് മുതിരുമെന്നും സൂചനയുണ്ട്. കേരള പൊലീസിന്‍െറ സൈബര്‍ നിരീക്ഷണ കേന്ദ്രമായ ‘സൈബര്‍ ഡോ’മിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
ബാര്‍കോഴയാണ് ജേക്കബ് തോമസിന് മുന്നില്‍ വന്ന ആദ്യത്തെ ഏറ്റവും വലിയ ആരോപണം. അതിന്റെ നടപടിക്രമങ്ങളില്‍ ഒരുപാട് പാളിച്ചകള്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. യുഡിഎഫിനുള്ളിലെ പോരിലെ ഇരകളെ കുരുക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ തന്നെ സൃഷ്ടിച്ചതാണ് കോഴ എന്ന ആക്ഷേപമുണ്ട്. ഏതായാലും ഈ രംഗത്ത് കോഴ ഒരു പുതിയ വെളിപ്പെടുത്തലൊന്നുമല്ല. അബ്കാരി എന്നത് ചക്കരക്കുടമാണ്. മാറി മാറി വന്ന സര്‍ക്കാരും മന്ത്രിമാരും നേതാക്കളുമെല്ലാം അതില്‍ കയ്യിട്ടുവാരിയതിന്റെ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരു കേസില്‍പോലും നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
അബ്കാരി കേസുകളുടെ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോഴാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമനം വിവാദമാവുകയും മന്ത്രി രാജിവയ്‌ക്കേണ്ടിയും വന്നത്. തെറ്റുപറ്റിയെന്ന് ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സമ്മതിച്ചു. ഒരന്വേഷണവും നടത്താതെ എഫ്‌ഐആര്‍ തയ്യാറാക്കി കേസെടുത്ത് അന്വേഷണം നടത്താമെന്നിരിക്കെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിറക്കിയതുതന്നെ കള്ളക്കളിയാണ്.
അന്വേഷണം തുടരും മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ രഹസ്യമായി സന്ദര്‍ശിച്ച് ഉപദേശം തേടിയത് ദുരൂഹമാണ്. അതും വിവാദമായപ്പോള്‍ ഡയറക്ടര്‍ തന്നെ പുതിയ വിവാദമുണ്ടാക്കുകയും ചെയ്തിരിക്കുന്നു.
https://www.facebook.com/Malayalivartha


























