പോലീസ് വാഹനങ്ങള്‍ക്ക് മുകളിലെ എല്‍ഇഡി ബീക്കണ്‍ ലൈറ്റുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാവുന്നു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പോലീസ് വാഹനങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന എല്‍ ഇ ഡി ബീക്കണ്‍ ലൈറ്റുകള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയാവുന്നു എന്ന പരാതി പരിശോധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിയും ഗതാഗതവകുപ്പ് കമ്മീഷണറും നവംബര്‍ 30 ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
പല നിറങ്ങളിലായി ഏറെ ദൂരം ചുറ്റിയടിക്കുന്ന വെളിച്ചം എതിര്‍ ദിശയില്‍ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ കണ്ണുകളില്‍ തറച്ചു കയറുന്നു എന്നാണ് പരാതി. അടുത്ത കാലത്താണ് പോലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലും ഇത്തരം ലൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ശക്തിയായി മിന്നി മറയുന്ന ലൈറ്റുകള്‍ക്ക് മോട്ടോര്‍ വാഹന നിയമത്തില്‍ നിരോധനമുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
പാറശാല കരുമാനൂര്‍ കെ. അജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പോലീസ് ജീപ്പിലെ എല്‍ ഇ ഡി പ്രകാശം കണ്ണില്‍ തറച്ചുകയറി വാഹനത്തിന്റെ നിയന്ത്രണം തെറ്റിയെന്നാണ് പരാതി.
https://www.facebook.com/Malayalivartha


























