ചരടുവലിയില്‍ എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍ വീണു, അവധിയിലായിരുന്ന അനുപമ ഐഎഎസിനു പഴയ കസേര ഇനി ഇല്ല, ഭക്ഷ്യ സുരക്ഷാ സ്ഥാനത്തു നിന്നും നീക്കിയത്തിനു പിന്നില്‍

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയിരിക്കെ അനുപമ കൈക്കൊണ്ട നടപടികള്‍ കറിപൗഡര്‍ കമ്പനികളുടെയും കീടനാശിനി കമ്പനികളുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. പ്രത്യേകിച്ച് മലയാളികളുടെ അടുക്കളയിലെ നിറസാന്നിധ്യമായിരുന്ന നിറപറ കറിപൗഡര്‍ കമ്പനിയും. നിറപറയിലെ മായത്തിനെതിരെ സന്ധിയില്ലാത്ത സമരമാണ് അനുപമ നടത്തിയത്. നിറപറയുടെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയില്‍ മായം കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറായിരുന്ന അനുപമ ഒരു വമ്പന്‍ ബ്രാന്റിനെ സധൈര്യം വിപണിയില്‍ നിന്നു പിന്‍വലിപ്പിച്ച് കയ്യടി നേടിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പ്രസവ അവധിയിലായിരുന്ന അനുപമ തിരികേ സര്‍വീസില്‍ കയറിയിട്ടില്ല. സര്‍വീസില്‍ പ്രവേശിക്കാനിരിക്കേയാണ് പഴയ കസേരയില്‍നിന്നുംതെറിപ്പിച്ച് പുതിയ സ്ഥാനത്തേക്ക് നീക്കിയത്. സാമൂഹികനീതി വകുപ്പ് ഡയറക്ടറായാണ് അനുപമയെ നിയമിച്ചിരിക്കുന്നത്. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവര്‍ക്കുണ്ടാകും.
അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ കറിപൗഡര്‍ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടി അനുപമ വീണ്ടും ചുമതലയേറ്റാല്‍ ഉണ്ടാകുമെന്ന് പൊതുജനങ്ങളും വിശ്വസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനു പിന്നില്‍ കുത്തക കമ്പനികളുടെ ചരടുവലികളാണെന്നാണ് കരുതുന്നത്. അനുപമ വാര്‍ത്തകളില്‍ ഇടം നേടുന്നത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നപടി സ്വീകരിച്ചുകൊണ്ടാണ്. അതിര്‍ത്തികളില്‍ അനുപമ പരിശോധന കര്‍ശനമാക്കിയതോടെ തമിഴ്നാട് പച്ചക്കറിലോബിയുടെ കണ്ണിലെ കരടായി മാറി.
കമ്പനികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ പുതിയ തീരുമാനമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവ ചര്‍ച്ചയായിട്ടുണ്ട്. ടി വി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടുള്ള തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്. അന്യസംസ്ഥാനങ്ങല്‍ നിന്നെത്തുന്ന വിഷ പച്ചക്കറികള്‍ക്കെതിരെയും കറിപ്പൗഡറുകളിലെ മായങ്ങള്‍ക്കെതിരെയും സന്ധിയില്ലാതെ സമരം നയിച്ച അനുപമയുടെ സ്ഥാനചലനത്തെ സാമാന്യ ജനം സംശയത്തോടെയാണ് കാണുന്നത്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല നവജ്യോതഖോസക്കുണ്ടാവും.
കറിപൗഡറുകളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിറപറ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. ഇതേ തുടര്‍ന്ന് നിറപറ കമ്പനി അനുപമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. അനുപമയെ മാറ്റാന്‍ അന്ന് തന്നെ സമ്മര്‍ദ്ദം ആരംഭിച്ചെങ്കിലും സത്യസന്ധമായ നടപടിയിലൂടെ അനുപമ ആര്‍ജിച്ച ജനപിന്തുണ നടപടി എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞു.
പുതിയ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധികചുമതല കൂടി ഇദ്ദേഹത്തിനുണ്ടാകും. മിനി ആന്റണിയെ സിവില്‍ സപൈ്‌ളസ് കമീഷണറായി നിയമിച്ചു. സിവില്‍ സപൈ്‌ളസ് വകുപ്പ് ഡയറക്ടറായി വി. രതീശനെ നിയമിച്ചു. പി. ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വിസ് ഡെലിവറി പ്രോജക്ടിന്റെ (കെ.എല്‍.ജി.എസ്.ഡി.പി) അധികചുമതല കൂടിയുണ്ട്.
https://www.facebook.com/Malayalivartha
























