Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...

26 JANUARY 2026 04:52 PM IST
മലയാളി വാര്‍ത്ത

കേരള ലിറ്റററി ഫെസ്റ്റിവലില്‍ സ്റ്റെം ടോക് പ്രഭാഷണത്തിനെത്തിയ സുനിത വില്യംസിന് ആതിഥേയരായ യുണീക് വേള്‍ഡ് റോബോട്ടിക്സ്(യുഡബ്ല്യആര്‍) ചെറിയൊരു സമ്മാനപ്പൊതി നല്‍കി. ഏറെ കൗതുകത്തോടെ അത് തുറന്നു നോക്കിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയ്ക്ക് സന്തോഷം അടക്കാനായില്ല. തന്റെ പ്രിയപ്പെട്ട ഗോര്‍ബി എന്ന നായുടെ പേരുള്ള ഒരു റോബോട്ട് നായ്ക്കുട്ടിയായിരുന്നു ആ സമ്മാനം. കൈവള്ളയിലൊതുങ്ങുന്ന ഗോര്‍ബിയുടെ തലയില്‍ തലോടിയാല്‍ അവന്റെ സ്നേഹത്തോടെയുള്ള കുര കേള്‍ക്കാം.

റോബോട്ടിക് മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ സംയോജനത്തോടെ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് സുനിത വേദിയില്‍ സംസാരിച്ച ശേഷം തന്നെയാണ് ഈ ‘സര്‍പ്രൈസ്’ സംഭവിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗം എത്രമാത്രം ഭാവനാപൂര്‍ണമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഇതെന്ന് യുഡബ്ല്യുആര്‍ സ്ഥാപകന്‍ ബന്‍സന്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍.

സുനിത വില്യംസിന്റെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ഗോര്‍ബിയും ഗണ്ണറും. സുനിതയ്ക്കൊപ്പം വിവിധ ടെലിവിഷന്‍ പരിപാടികളിലും ഗോര്‍ബി മുഖം കാണിച്ചിട്ടുമുണ്ട്. ഗോ‍ര്‍ബിയുടെ ചിത്രമാണ് അവരുടെ കൈയിലെ ടാറ്റൂ വരച്ചിരിക്കുന്നത്.

കേരള ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സ്റ്റെം ടോക്സ് (എസ് ടി ഇ എം- സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്ത്മാറ്റിക്സ്) ലാണ് സുനിത വില്യംസിന് യുഡബ്ല്യുആര്‍ ആതിഥേയരായത്. സ്റ്റെം റോബോട്ടിക് ലാബുകള്‍ സ്ഥാപിക്കുകയും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രോത്സാഹനവും നൂതന കാഴ്ചപ്പാടുകളും ലഭിക്കാന്‍ സഹായിക്കുമെന്നും സുനിത വില്യംസ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 500 ഓളം സ്റ്റെം ലാബുകള്‍ വഴി പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന് ബന്‍സന്‍ തോമസ് ചൂണ്ടിക്കാട്ടി.

ദിവ്യ എസ് അയ്യര്‍, ബന്‍സന്‍ തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എഫ്ഐആര്‍എസ്ടി(ഫസ്റ്റ്) എന്ന പേരിലുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റിയുടെ ചാപ്റ്ററിന് സുനിത വില്യംസ് തുടക്കം കുറിച്ചു. അതിനോടൊപ്പം കൊച്ചിയിലും ബംഗളുരുവിലും പ്രത്യേകം റോബോട്ടിക്സ് പരിശീലന പരിപാടി നടത്തുവാന്‍ 5000 ചതുരശ്രയടിയില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലാബുകളും, പരിശീലന കേന്ദ്രങ്ങളും സുനിതയുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു. ഫസ്റ്റ് ടെക് ചലഞ്ച്, നാസ സ്പേസ് ആപ്സ് ചാള്‍വിംഗ്,

ഫസ്റ്റ് ലെഗോ ചലഞ്ച്, വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് എന്നിവയാണ് നടത്തുന്ന പ്രധാന മത്സരയിനങ്ങള്‍. വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡില്‍ ദേശീയ തലത്തില്‍ വിജയിച്ച ബംഗളുരു ഇന്‍ഡസ് സ്കൂള്‍ വിദ്യാര്‍ഥി, എട്ടുവയസുകാരന്‍ ഗുരാന്‍ശും സുനിതയുമായി ആശയവിനിമയം നടത്തി. ഗുരാന്‍ശിന്റെ ടീം ആയ ഭൂമി ഹീറോസ് അവര്‍ വികസിപ്പിച്ചെടുത്ത മൂണ്‍ റോവര്‍ പ്രൊജക്ടും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ രക്ഷിത; ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കി; 33 പേർ അറസ്റ്റിൽ  (8 minutes ago)

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്; മറിച്ച്  (17 minutes ago)

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക; കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി  (24 minutes ago)

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കും; കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോ  (31 minutes ago)

408 ക്യാമ്പുകളിലായി 41644 പേരുണ്ട്; മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ  (39 minutes ago)

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരണത്തിന് കീഴടങ്ങി...  (2 hours ago)

യുദ്ധത്തിനെതിരെ കൈയൊപ്പ്; ബോധവത്കരണ പരിപാടി നടത്തി...  (2 hours ago)

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും  (2 hours ago)

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...  (2 hours ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....  (3 hours ago)

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (3 hours ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...  (3 hours ago)

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (3 hours ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (4 hours ago)

Malayali Vartha Recommends