വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു

മമ്മൂട്ടിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നാളെ നടക്കും. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവും നാളെയാണ്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് എറണാകുളത്ത് പ്ലാന്‍ ചെയ്യുന്നത്.
വയനാടാണ് മറ്റൊരു ലൊക്കേഷന്‍. 35 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന ചിത്രത്തില്‍ നയന്‍താര നായികയായി എത്തുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായ ഷഹ്നാദ് ജലാലാണ്. ഇന്ദ്രന്‍സ്, വിജയരാഘവന്‍,അലിയാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കെ.വി. മോഹന്‍കുമാറന്റേതാണ് കഥ.
1993ല്‍ പുറത്തിറങ്ങിയ വിധേയനാണ് മമ്മൂട്ടി അടൂര്‍ കൂട്ടുകെട്ടില്‍ എത്തിയ അവസാന ചിത്രം. അനന്തരം (1987), മതിലുകള്‍ (1989) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇതില്‍ മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങളിലെ അഭിനയത്‌നിന് മമ്മൂട്ട്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
അടൂര്‍ ചിത്രത്തിനുശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ചിത്രം ശിവകാര്‍ത്തകേയന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അമരന്‍ ഒരുക്കിയ രാജ് കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്നു. സായ് പല്ലവി ആണ് നായിക.
https://www.facebook.com/Malayalivartha























