വനിതാ പ്രീമിയര്‍ ലീഗ്... പുതു ചരിത്രമെഴുതി ഇംഗ്ലണ്ട് ബാറ്റര്‍ നാറ്റ് സീവര്‍ ബ്രന്റ്...

വനിതാ പ്രീമിയര്‍ ലീഗില്‍ ഇംഗ്ലണ്ട് ബാറ്റര്‍ നാറ്റ് സീവര്‍ ബ്രന്റ് പുതു ചരിത്രമെഴുതി. വനിതാ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി നാറ്റ് സീവര്‍ . റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരത്തിന്റെ ചരിത്ര നേട്ടം.
57 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം താരം 100 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. പുറത്താകാതെ നിന്നാണ് താരം ചരിത്ര നേട്ടത്തിലേക്ക് ബാറ്റേന്തിയത്.
32 പന്തിലാണ് ഇംഗ്ലീഷ് വെറ്ററന്‍ താരം അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിയത്. അടുത്ത 50 കടക്കാനായി 25 പന്തുകളാണ് താരമെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തും നാറ്റ് സീവര്‍ തന്നെ.
ഈ സീസണില്‍ സോഫി ഡിവൈന്‍, സ്മൃതി മന്ധാന എന്നിവര്‍ യഥാക്രമം 95, 96 സ്‌കോറുകളില്‍ എത്തിയിട്ടുണ്ടായിരുന്നു.
എന്നാല്‍ ഇരുവര്‍ക്കും ചരിത്ര നേട്ടം സ്വന്തമാക്കാൻ താരത്തിന്റെ ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലെത്തി.
"
https://www.facebook.com/Malayalivartha























