സൗദിയിൽ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശി മരിച്ചു. ഗുർദാസ്പൂർ ഭിഖാരിവാൾ സ്വദേശി മൻപ്രീത് സിങ് (37) ആണ് മരിച്ചത്.
ജുബൈലിന് സമീപം സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൻപ്രീത് സിങ് ഓടിച്ചിരുന്ന മെർസിഡസ് ട്രക്ക് മറ്റൊരു ട്രക്കുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് വാഹനത്തിന്‍റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ വളരെയേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. റെഡ് ക്രസൻറ് പ്രവർത്തകർ സംഭവസ്ഥലത്തെത്തിയാണ് മൻപ്രീതിനെ പുറത്തെടുത്തത്. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























