ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

ശബരിമല സ്വർണപ്പാളിയുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ പൊരുത്തക്കേട്. സ്മാർട്ട് ക്രിയേഷനിലും ജയറാമിന്റെ വീട്ടിലും പൂജ നടന്നത് വിവിധ മാസങ്ങളിൽ ആണ്. സ്മാർട്ട് ക്രിയേഷൻസിലെത്തി ജയറാം നടത്തിയ പൂജ കട്ടിളപ്പാളിയുടേത് ആണ്. എന്നാൽ ജയറാമിന്റെ വീട്ടിൽ നടന്ന പൂജ ദ്വാരപാലക പാളികളുടേതും. എന്നാൽ, എല്ലാം നടന്നത് ഒറ്റ ദിവസമായിരുന്നുവെന്നാണ് ജയറാം നേരത്തെ വിശദീകരിച്ചത്. സ്വർണ്ണവാതിൽ, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട് സ്വർണ്ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
2019 ലാണ് ഇതൊക്കെ സംഭവിക്കുന്നത്. 2019 മാർച്ച് മാസത്തിലാണ് പുതിയ വാതിൽ സമർപ്പിക്കുന്നത്. ജൂൺ മാസത്തിൽ കട്ടിളപ്പാളി നിർമ്മിക്കുന്നു. സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സമർപ്പിക്കുന്നു. ഇതേ സമയത്ത് നടൻ ജയറാമിന്റെ വീട്ടിൽ സ്വർണ്ണപ്പാളികൾ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്മാർട്ട് ക്രിയേഷൻസിൽ നടക്കുന്ന പൂജയിലും ജയറാം പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പറുത്തുവന്നിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിലെ പൂജയിൽ പങ്കെടുത്തത്. പിന്നീട് ശബരിമലയിലേക്ക് കൊണ്ട് പോകുംവഴി വീട്ടിലെത്തിച്ച് പൂജ നടത്തുകയുമായിരുന്നുവെന്നാണ് ജയറാം പറഞ്ഞത്. കൃത്യമായി ഏത് സമയത്താണെന്ന് ഓർക്കുന്നില്ലെന്നും രണ്ട് ദിവസങ്ങളിലായാണ് പൂജ നടന്നതെന്നുമാണ് ജയറാം പറയുന്നത്.
https://www.facebook.com/Malayalivartha























