സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയിലെത്തി. പവൻ വില 1,800 രൂപ കൂടി 1,19,320 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിൽ എത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വിലക്കയറ്റമുണ്ടായത്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാനായി 1.35 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മൂന്നു മുതൽ 30 ശതമാനം വരെയാണ് സാധാരണ സ്വർണത്തിന് പണിക്കൂലി ഈടാക്കുക. സ്വർണവും പണിക്കൂലിയും ചേർത്തുള്ള തുകയ്ക്ക് 3 ശതമാനം ജിഎസ്‍ടിയും ബാധകമായിരിക്കും. ഇതിന് പുറമെ 45 രൂപ ഹോൾമാർക്കിങ് ചാർജും 18 ശതമാനം ജിഎസ്‍ടിയും നൽകേണ്ടി വരും.
"
https://www.facebook.com/Malayalivartha























