പൊന്നും പണവും നല്‍കിയ കാമുകിക്ക് കാമുകന്‍ നല്‍കിയത് ക്രൂര പീഡനം, ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാമുകന്‍ സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചത് കടംനല്‍കിയ പണം തിരികെ ചോദിച്ചതിന്

ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി വീടിനടുത്തുള്ള ഒരു യുവാവുമായി പ്രണയത്തില്‍ ആയിരുന്നു. പ്രേമം മൂത്തപ്പോള്‍ കാമുകന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണം പണയം വെച്ചു പണം നല്‍കുകയും ചെയ്തു. എന്നാല്‍ നാളുകള്‍ക്കു ശേഷം കടം വാങ്ങിയ തുക തിരികെ ചോദിച്ചതാണ് പ്രശനങ്ങള്‍ക്കു തുടക്കമായത്. കുപിതനായി കാമുകന്‍ പെണ്‍കുട്ടിയോട് പിണങ്ങുകയും എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം പ്രതികാര ബുദ്ധിയോടെ വീണ്ടും സമീപിച്ച കാമുകന്‍ പെണ്‍കുട്ടിയെ കൊല്ലത്തേക്ക് വിളിച്ചു സുഹൃത്തുക്കള്‍ക്കു കാഴ്ച്ച വെക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ 18 കാരിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി കൊല്ലത്ത് എത്തി. കാമുകന്‍ പറഞ്ഞതനുസരിച്ച് കാമുകന്റെ ഒരു പെണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ഒരു ഓട്ടോയില്‍ കയറ്റി കായലോരത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് അഞ്ചു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് കാമുകന്‍ സ്ഥലത്തെത്തുകയും ഇയാളും പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി. മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പാലക്കാട് നിന്നുള്ള പോലീസ് സംഘം ഇന്നലെ കൊല്ലത്ത് എത്തി. അതേസമയം സ്ഥലത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് കൃത്യമായി വിവരം ഇല്ലാത്തതിനാല്‍ എവിടെ വെച്ചാണ് പീഡനം നടന്നതെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. കാമുകന്‍ കസ്റ്റഡിയിലായതായാണ് സൂചന. ഇയാളുടെ കൂട്ടാളികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. കാമുകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha


























