കൂട്ടബലാല്‍സംഗത്തിലെ കുറ്റാരോപിതനായ ജയന്തന്‍ സിപിഐഎം കൗണ്‍സിലറും സജീവ പ്രവര്‍ത്തകനും, ഒത്തുതീര്‍പ്പാക്കാമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞതായി യുവതി

തൃശൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത നാല് പോരില്‍ ഒരാള്‍ വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള മിണാലൂര്‍ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടയാളാണ് പി എന്‍ ജയന്തന്‍.
സിപിഐഎമ്മിന്റെയും ഡിവൈഎഫഐയുടെയും സജീവ പ്രവര്‍ത്തകനാണ് ജയന്തന്‍. ആരോപണം പുറത്തുവന്നതിന് ശേഷം പ്രതികരണത്തിന് ബന്ധപ്പെട്ട മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിയോട് ആലോചിച്ച ശേഷം മറുപടി പറയാമെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിലെ വടക്കാഞ്ചേരി മണ്ഡലം കാല്‍നട ജാഥയുടെ സ്ഥിരാംഗവുമായിരുന്നു പി എന്‍ ജയന്തന്‍. ജയന്തിന്റെ സഹോദരനാണ് കുറ്റം ആരോപിക്കപ്പെട്ട ജനീഷ്. സിപിഐഎം ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചപ്പോള്‍ ഒത്തുതീര്‍പ്പിലെത്താം എന്നായിരുന്നു മറുപടി പറഞ്ഞതെന്നാണ് യുവതി പറഞ്ഞത്. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു പി എന്‍ ജയന്തന്‍. ആദ്യമായാണ് ജയന്തന്‍ ജനപ്രതിനിധിയാകുന്നത്.
https://www.facebook.com/Malayalivartha


























