ആരോപണങ്ങള്‍ നിഷേധിച്ച് സിഐയും ജയന്തനും; അപമാനിച്ചിട്ടില്ലെന്ന് സിഐ മണികണ്ഠന്‍; സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയെന്ന് ജയന്തന്‍

എല്ലാം വ്യാജ ആരോപണങ്ങള്‍. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കുറ്റാരോപിതനായ സിപിഐഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനും അന്വേഷണ ഉദ്യോഗസ്ഥനായ സിഐയും. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയാണുളളതെന്ന് ജയന്തന്‍ പറഞ്ഞു. പരസ്യമായി തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പേരാമംഗലം സിഐ മണികണ്ഠന്‍ സൗത്ത് ലൈവിനോട് വിശദമാക്കി. പീഡിപ്പിക്കപ്പെട്ട യുവതിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി കൂട്ടബലാത്സംഗ കേസിലെ പ്രധാനികളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് ജയന്തന്റെയും പേരാമംഗലം സിഐയുടെയും പ്രതികരണം.
മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലാണ് യുവതിയുടെ പരാതി ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. 2016 ഓഗസ്റ്റിലാണ് പരാതി ലഭിച്ചത്. ഒരു തരത്തിലും മോശമായ പെരുമാറ്റമോ ഇടപെടലോ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അവര്‍ മറ്റെന്തോ കാരണത്തില്‍ കള്ളം പറയുകയാണ്. നിര്‍ബന്ധിച്ച് മൊഴി തിരുത്തുകയോ, പരസ്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. ഈ ആരോപണമെല്ലാം അവാസ്തവമാണ്.
മണികണ്ഠന്‍, പേരാമംഗലം സിഐ
യുവതിയുടേത് കെട്ടിച്ചമച്ച ആരോപണങ്ങളാണ്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കുന്നു. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്നും പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് മൂന്നുലക്ഷം രൂപ കടം വാങ്ങുന്നത്. അത്യാവശമായത് കൊണ്ട് പണം സംഘടിപ്പിച്ച് നല്‍കിയതാണ്. ഇതിന് തെളിവുകളുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ഉണ്ടാക്കിയ കഥയാണിപ്പോഴത്തേത്. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കട്ടെ. പണം സംബന്ധിച്ചുളള തര്‍ക്കങ്ങളെ തുടര്‍ന്നാണ് ആരോപണം ഉന്നയിച്ചതെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കിയിട്ടുളളതാണ്.
പി.എന്‍ ജയന്തന്‍, വടക്കാഞ്ചേരിയിലെ സിപിഐഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ 
എന്നാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറടക്കം നാലുപേര്‍ കൂട്ടബലാത്സം ചെയ്തുവെന്ന യുവതിയുടെ പരാതി മാസങ്ങള്‍ക്ക് മുമ്പേ മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നതാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2014ല്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.
അഹീെ ഞലമറ: 'അവര്‍ക്കൊപ്പം പൊലീസുണ്ട് ആളുകളുണ്ട് ഞങ്ങള്‍ക്കാരുമില്ല, പട്ടികളെ പോലെയാണ് പൊലീസ് പെരുമാറിയത്': വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് യുവതി
എന്നാല്‍ യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചു. പൊലീസ് നടപടിയെടുക്കാതെ വന്നപ്പോള്‍ യുവതി െ്രെകം ഡിറ്റാച്ച്‌മെന്റ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. പേരാമംഗലം സിഐ മണികണ്ഡന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് കേസെടുത്തിരുന്നത്.
പരാതിയും കേസും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെങ്കിലും പാര്‍ട്ടി കൗണ്‍സിലര്‍ക്കെതിരായ ആരോപണം അന്വേഷിക്കാനോ അതേകുറിച്ച് പ്രതികരിക്കാനോ സിപിഐ(എം) നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha


























