വടക്കാഞ്ചേരി ബലാത്സംഗം;'വെടിവെച്ചു കൊല്ലണം ഈ പട്ടികളെ'; പൊട്ടിത്തെറിച്ച് പി.സി ജോര്‍ജ്ജ്

വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ പി.സി തന്റെ പ്രതികരണം അറിയിച്ചത്.
'വെടിവെച്ചു കൊല്ലണം ഈ പട്ടികളെ' എന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ വാചകം. ക്രിമിനല്‍ കേസുകളിലെങ്കിലും രാഷ്ട്രീയ ഇടപെടലുകളും പൊലീസിലെ അനാസ്ഥയും ഒഴിവാക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കുമെന്നും പിസി മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, അങ്ങനെ നിയമം കയ്യിലെടുക്കുന്ന ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്ന ഉറപ്പും നല്‍കിക്കൊണ്ടാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഒരു പ്രതീകാത്മക ചിത്രവും പിസി ജോര്‍ജ് തന്റെ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുവതി താന്‍ നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























