അദിതി നമ്പൂതിരി കൊലക്കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും കഠിന തടവ്

മനുഷ്യമൃഗങ്ങള്‍ക്ക് ഇനി ജയില്‍വാസം. അദിതി എസ് നമ്പൂതിരി എന്ന പിഞ്ചുബാലികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും കോടതി കഠിന തടവ് ശിക്ഷ വിധിച്ചു. പ്രിതകള്‍ കുറ്റക്കാരെന്ന് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഒന്നാംപ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ ദേവിക എന്ന റംലത്ത് എന്നിവരെ കുറ്റക്കാരാണെന്നാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. കേരള മനസാക്ഷിയെ നടുക്കിയ കൊലപാതക വാര്‍ത്തയായിരുന്നു അദിതിയുടേത്. പ്രതികള്‍ക്ക് 3 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. അതേസമയം പ്രതികള്‍ക്കെതിരായ കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന ആരോപണവും തെളിയിക്കാനായില്ല. 2013 ലാണ് കേസിനാസ്പദമായ സംഭവം. ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അദിതി എസ് നമ്പൂതിരിയെ പ്രതികള്‍ പട്ടിക കൊണ്ട് മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കുകയും പൊള്ളലേല്‍പ്പിക്കുകയും പട്ടിണിക്കിട്ട് ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് കുട്ടി മരിച്ചത്. അപസ്മാര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദിതിയെ പ്രാഥമികമായി പരിശോധിച്ച ഡോക്ടറാണ് ക്രൂരമര്‍ദ്ദത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. അദിതിയുടെ സഹോദരന്‍ അരുണ്‍ എസ് നമ്പൂതിരിയായിരുന്നു കേസിലെ മുഖ്യസാക്ഷി. സഹോദരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പലപ്പോഴും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും രണ്ടാനമ്മ തിളച്ചവെള്ളം അദിതിയുടെ ദേഹത്തൊഴിച്ച് പൊള്ളലേല്‍പ്പിച്ചിരുന്നതായും അരുണ്‍ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ്ജും പ്രതികള്‍ക്ക് വേണ്ടി എം നാരായണനും ഹാജരായി
https://www.facebook.com/Malayalivartha


























