യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തലകറങ്ങിവീണ വിഎസ് അച്യൂതാനന്ദനായി പ്രാര്‍ഥിച്ച് കേരളം, വിഎസ് സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തലകറങ്ങിവീണ വിഎസ് അച്യുതാനന്ദന്‍ സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍. അദ്ദേഹം ചികിത്സ തേടിയ എസ് യു ടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിഎസിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടാനില്ലെന്ന വിവരം അറിയച്ചത്.
രക്ത സമ്മര്‍ദം കൂടിയതിനെത്തുടര്‍ന്നു മുന്മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് ഇത്. വൈകിട്ട് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ പതിവ് നടത്തത്തിനിടയില്‍ വിഎസിനു തലചുറ്റല്‍ അനുഭവപ്പെട്ടു. ഒരു വശത്തേക്കു വീഴാന്‍ തുനിഞ്ഞ അദ്ദേഹത്തെ കൂടെയുള്ള ഗണ്‍മാന്‍ താങ്ങുകയായിരുന്നു. തുടര്‍ന്ന് ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം നടത്തം മതിയാക്കി വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, കവടിയാര്‍ ഹൗസിലെത്തിയ വിഎസിനു ദേഹാസ്വാസ്ഥ്യം തുടര്‍ന്നു. ഇതോടെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
വിഎസിന്റെ സ്ഥിരം ഡോക്ടറായ ഡോ: ഭരത്ചന്ദ്രന്‍ എത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌യുടി റോയല്‍ ആശുപത്രിയിലെത്തിച്ച് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തി. രക്തസമ്മര്‍ദത്തിലെ വ്യതിയാനമല്ലാതെ മറ്റു പ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. പരിശോധനയില്‍ രക്ത സമ്മര്‍ദം ഉയര്‍ന്ന നിലയിലാണെന്നു കണ്ടെത്തി. എന്നാല്‍ ഇ.സി.ജി. പരിശോധനയില്‍ കാര്യമായ പ്രശ്‌നം കണ്ടില്ല. പിന്നീട് എക്കോ ടെസ്റ്റും നടത്തി.
ആരോഗ്യ കാര്യത്തില്‍ വളരെ ചിട്ടയോടെ ജീവിക്കുന്ന വ്യക്തമായാണ് വി എസ് അച്യുതാനന്ദന്‍. 94ാം വയസിലേക്ക് കടന്ന വിഎസിനുള്ളിടത്തോളം ജനസ്വാധീനം ഇന്ന് കേരളത്തില്‍ മറ്റൊരു നേതാവിനും ഇല്ലതാനും. കൊച്ചു കുട്ടികള്‍ മുതല്‍ തലമുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് വി എസ് പ്രിയപ്പെട്ടവനാണ്. അങ്ങനെയുള്ള കേരളത്തിന്റെ കാരണവര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെ അത് വലിയ ജനസമൂഹത്തെ ആശങ്കപ്പെടുത്തും. കഴിഞ്ഞ ദിവസം വി എസ് നടത്തത്തിനിടെ കുഴഞ്ഞു വീണെന്ന വാര്‍ത്ത കാട്ടുതീപോലെയാണ പടര്‍ന്നത്.
മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യവിവരങ്ങള്‍ തിരക്കി. ഇന്ന് ആശുപത്രി വിടുന്ന വി എസ് വീണ്ടും പൊതുവേദികളില്‍ സജീവമാകുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























