Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ആലപ്പുഴയില്‍ രണ്ടു കര്‍ഷകര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷിപ്പനിയെ സംബന്ധിച്ച് വിശദപഠനം നടത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നിവേദനം

04 NOVEMBER 2016 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

പക്ഷിപ്പനിമൂലം താറാവുകള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടി ഊര്‍ജിതപ്പെടുത്തി. കഴിഞ്ഞദിവസങ്ങളില്‍ ആയിരത്തില്‍പരം താറാവുകളെ ദ്രുതകര്‍മസേന കത്തിച്ചിരുന്നു.
കൊല്ലനടി പാടത്തിന്റെ ചിറയില്‍ രണ്ട് ടീം ദ്രുതകര്‍മസേനയാണ് സംസ്‌കരിച്ചത്. മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ആലപ്പുഴയില്‍നിന്ന് എത്തിയതോടെ അവരുടെ എണ്ണം അഞ്ചായി. വിറക് കൂട്ടിയിട്ട് അതില്‍ പഞ്ചസാര വിതറി ചത്ത താറാവുകളെ ചാക്കിലാക്കി വിറകിന് മുകളില്‍വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്.

അസുഖം ബാധിച്ച മുഴുവന്‍ താറാവുകളെയും കൊല്ലാന്‍ കഴിഞ്ഞദിവസം തകഴി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. അവശേഷിക്കുന്ന താറാവുകള്‍ക്ക് രോഗം ഉണ്ടോയെന്ന പരിശോധനയും നടന്നുവരുകയാണ്. വിശദ പരിശോധനക്കുശേഷം രോഗമില്‌ളെന്ന് കണ്ടാല്‍ അവയെ വളര്‍ത്താന്‍ വിടും. വെള്ളിയാഴ്ചയും സാമ്പിളുകള്‍ ശേഖരിച്ച് തിരുവല്ലയിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തില്‍ കൊണ്ടുപോയി.അതേസമയം, രണ്ട് താറാവുകര്‍ഷകര്‍ക്ക് വെള്ളിയാഴ്ച പനിബാധിച്ചു.

താറാവിന്‍കൂട്ടങ്ങളുമായി ഇടപഴകുന്ന കര്‍ഷകര്‍ക്ക് പനി ഉണ്ടായത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തി. പനിബാധിച്ച കര്‍ഷകര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പ്രതിരോധമരുന്നുകളും നല്‍കിവരുന്നു. താറാവിന്‍കൂട്ടങ്ങളെ വീടിന്റെ മുറ്റത്ത് വളര്‍ത്തുകയും കാഷ്ഠം ധാരാളമായി വീഴുകയും ചെയ്യുന്ന സാഹചര്യം പക്ഷിപ്പനി ഉണ്ടായ പശ്ചാത്തലത്തില്‍ ഗൗരവമേറിയതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ബ്‌ളീച്ചിങ് പൗഡറുകള്‍ വീടുകളിലും താറാവിനെ പാര്‍പ്പിക്കുന്ന സ്ഥലത്തും പാടശേഖരത്തിന്റെ വരമ്പത്തും ചിറകളിലുമെല്ലാം വിതറി. തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍, സാമൂഹികപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെല്ലാം പ്രാദേശികമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ജില്ലയിലെ കുട്ടനാട്ടില്‍ വ്യാപിച്ച പക്ഷിപ്പനിയെ സംബന്ധിച്ച് വിശദപഠനം നടത്താന്‍ കേന്ദ്രസംഘത്തെ കുട്ടനാട്ടിലേക്ക് അയക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങിന് നല്‍കിയ നിവേദനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ സഹായം ഉടനടി ഉണ്ടാകണമെന്നും കര്‍ഷകര്‍ക്ക് അടിയന്തരസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തണമെന്നും എം.പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (9 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends