Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

കൂട്ടബലാത്സംഗ ആരോപണത്തില്‍ കൗണ്‍സിലര്‍ ജയന്തനെ പിന്തുണച്ച് അഡ്വ. സംഗീത ലക്ഷ്മണ്‍

04 NOVEMBER 2016 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തന്‍ പ്രതിയായ ബലാത്സംഗക്കേസിലെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. വാര്‍ത്താ സമ്മേളനത്തിലൂടേയും ഫേസ്ബുക്ക് പോസ്റ്റിലൂടേയും നടത്തിയ വെളിപ്പെടുത്തലുകള്‍ അപ്പാടെ വിഴുങ്ങാന്‍ താനില്ലെന്ന് സംഗീത ലക്ഷ്മണ പറയുന്നു. ഭാഗ്യലക്ഷ്മിയും പാര്‍വതിയും യുവതിയുമായി നടത്തിയ പത്രസമ്മേളനത്തെ ചില പെണ്ണുങ്ങള്‍ ചേര്‍ന്നു പറയുന്നു എന്നതുകൊണ്ട് മാത്രം എങ്ങനെ വിശ്വസിക്കാനാവും എന്നാണ് സംഗീത ചോദിക്കുന്നത്.

ഇരുവരും തങ്ങളുടെ മേഖലകളില്‍ കഴിവുറ്റവരാണെങ്കിലും രണ്ടുപേരുടേയും തല നിറയെ ഫെമിനിസം കുത്തി നിറച്ചിരിക്കുകയാണെന്നും സംഗീത ആക്ഷേപിക്കുന്നു. ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണ് എന്നിട്ടും ജയന്തന്റെ വാക്കുകള്‍ വിശ്വസിക്കാനാണ് തനിക്ക് തോന്നുന്നതെന്നാണ് സംഗീതയുടെ വാദം. കൂടാതെ ജയന്തന്‍ ആരോപിക്കുന്ന സാമ്ബത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വടക്കാഞ്ചേരി 'കൂട്ടബലാസംഗ'കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചര്‍ച്ചകളില്‍ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്.
കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളില്‍ പകല്‍ മുഴുവന്‍ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.
'സാമൂഹ്യപ്രവര്‍ത്തക'യായ ഭാഗ്യലക്ഷ്മിയുടെ മൊഴി..സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതില്‍ ഏറ്റവും രസകരമായ bit  ഇതാണ് 'അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.' ഇങ്ങനെ പലതും ചേര്‍ത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല.
ഒരു പീഡനകേസില്‍ ഇരയുടെ മൊഴി ഒരു മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് ' I am satisfied that the statement is voluntarily given' എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ 'ഇര' തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ.
പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്ബത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങള്‍ മുന്‍പ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള 'ഇര'യുടെ ഭര്‍ത്താവിന്റെ ഭീഷണി ഫോണ്‍ കോള്‍ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി 'ഇര'യുടെ ഭര്‍ത്താവിന് സാമ്ബത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കില്‍ ആ പണം ആദ്യം കൊടുത്തുതീര്‍ക്കാന്‍ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ചേര്‍ന്ന്. ജയന്തന്‍ മറ്റാരുടെയോ കൈയ്യില്‍ നിന്ന് വാങ്ങിയാണ് ആ പണം കടമായി നല്‍കിയത് എന്നല്ലേ പറയുന്നത്.അതാണ് ചെയ്യേണ്ടത്. ആദ്യം.
മജിസ്‌ട്രേറ്റിന്റെ മുന്നില്‍ മൊഴി കൊടുക്കാന്‍ പോകുമ്‌ബോഴും, 'സാമൂഹ്യപ്രവര്‍ത്തക'യെ കാണാന്‍ പോകുമ്‌ബോഴും 'സാമൂഹ്യപ്രവര്‍ത്തക' വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഭര്‍ത്താവ് കൂടെയുണ്ടല്ലോ. ഭര്‍ത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല.
Bhagyalakshmi & Parvathy- മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, 'ഇര' പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (5 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (18 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (26 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (36 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (46 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (53 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends