Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

പതിനേഴുകാരി പതിമൂന്നുകാരനെ പീഡിപ്പിച്ചതോ ? പതിമൂന്നുകാരന്‍ യുവതിയെ പീഡിപ്പിച്ചതോ? ആര്‍ക്കെതിരെ കേസെടുക്കുമെന്നറിയാതെ പോലീസ്

08 NOVEMBER 2016 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

ഒന്നുപറഞ്ഞുതരുമോ ആര്‍ക്കെതിരെ കേസെടുക്കും ഇങ്ങനെ ചോദിക്കുന്നത് മറ്റാരുമല്ല പോലീസാണ്. പുലിവാലായ പീഡനക്കേസില്‍ പോലീസ് മുമ്പോട്ടുപോകാനാകാതെ കുഴങ്ങുന്നു. കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരനെതിരെ പോലീസ് കേസെടുത്തെങ്കിലും ആരാണ് പീഡനത്തിനിരയായതെന്ന് ചോദ്യമാണ് ഇപ്പോള്‍ പോലിസിനെ കുഴയ്ക്കുന്നത്.
എന്നാല്‍ പ്രായക്കുറവ് ബാലനായതിനാല്‍ ബാലപീഡനം നടത്തിയത് കൗമാരക്കാരിയാണ് എന്ന നിയമ പ്രശ്‌നം ഉണ്ടാകില്ലേ എന്നതാണ് പോലീസ് നേരിടുന്ന ചോദ്യം.18 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് 2012 മുതല്‍ നിലവിലുള്ള പോക്‌സോ നിയമത്തിന്റെ പരിരക്ഷയില്‍ ഇവരില്‍ ആരാണ് വരുന്നതെന്ന ആശയക്കുഴപ്പം പരിഹരിക്കാനാവില്ല. നിയമത്തിന്റെ പരിരക്ഷ ഇരുവര്‍ക്കും കിട്ടേണ്ടതില്ലേ എന്ന സംശയം ഉയരുന്നു.
ശാരീരികമായി 12 വയസുകാരനെക്കാള്‍ കരുത്തുളള പെണ്‍കുട്ടിയല്ലേ ബാലനെ പീഡിപ്പിച്ചത് എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. എന്നാല്‍ റേപ്പിന്റെ പരിധിയില്‍ കേസ് പരിഗണനയ്‌ക്കെടുത്താല്‍ സംഭോഗം നടത്തിയത് (പുരുഷ ലൈംഗികാവയവും സ്ത്രീ ലൈംഗികാവയവത്തില്‍ പ്രവേശിപ്പിക്കുന്നത്) ബാലനാകും. റേപ്പ് നടന്നോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ ഈ ലിംഗപ്രവേശനത്തിന് സ്ഥാനമുണ്ട്. റേപ്പിന്റെ പരിധിയില്‍ ബാലനെ ഉള്‍പ്പെടുത്താനാകുമോ എന്നതാണ് അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം.
പോക്‌സോ നിയമത്തിന്റെ പരിധിയില്‍ ഇരുവരും വാദിയും പ്രതിയുമാകുന്നതാണ് മറ്റൊരു അനിശ്ചിതാവസ്ഥ. ബാലനെ പീഡിപ്പിച്ചതിലും കൗമാരക്കാരി പീഡിപ്പിക്കപ്പെട്ടതും പോക്‌സോ നിയമം അനുസരിച്ച് കുറ്റമാണ്. കൗമാരക്കാരിയെ റേപ്പിന്റെ ഇര എന്ന നിലയിലും പരിഗണിക്കേണ്ടി വരും.
വയറു വേദനയെന്ന പേരില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം വന്ന കുട്ടി 18 തികഞ്ഞു എന്നാണ് പറഞ്ഞത്. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്കും അറിയില്ലായിരുന്നുവത്രേ. എന്നാല്‍ ആദ്യം ഭര്‍ത്താവ് ഗള്‍ഫിലാണെന്നാണ് ഇവര്‍ പറഞ്ഞത്.പിന്നീടാണ് ആശുപത്രി അധികൃതര്‍ക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് മനസിലാവുന്നത്. അപ്പോള്‍ തന്നെ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഹോസ്പിറ്റലിലെത്തി വിവരം ശേഖരിക്കുകയും പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ടോമി പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനെ പ്രതിയാക്കിയാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഇരുഭാഗത്തേയും പ്രതിയാക്കി കേസെടുക്കണമെന്നും പ്രായത്തിന്റെ മേല്‍ക്കൈ പരിഗണിച്ച് പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു കേസ് അന്വേഷിക്കുന്ന കളമശ്ശേരി സി.ഐ ജയകൃഷ്ണന്‍ എസ് പറഞ്ഞു. എന്നാല്‍ കുറ്റത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്നതും നഷ്ടമുണ്ടായതും പെണ്‍കുട്ടിക്കാണ് എന്ന് കണക്കാക്കിയാണ് ബാലനെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ രണ്ടും കുട്ടികളാണെന്ന പരിഗണനയും നിയമോപദേശങ്ങളും സ്വീകരിച്ചേ മുന്നോട്ടു പോവുകയുള്ളു. കോടതിയുടെ അനുവാദത്തോടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തും. 13 വയസുകാരന്‍ ഗര്‍ഭിണിയാക്കി എന്നത് പെണ്‍കുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിശ്വസിക്കാതെ ശാസ്ത്രീയമായി പരിഗണിക്കുന്നതാകും ഉചിതമെന്നാണ് പോലീസ് കരുതുന്നത്.
ഡല്‍ഹിയില്‍ ഈ വര്‍ഷം ജൂലൈയില്‍ 26 വയസുള്ള യുവതി 17 വയസുള്ള കൗമാരക്കാരനെ റേപ്പ് ചെയ്തുവെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് നടന്നിട്ടുണ്ട്. സ്ത്രീ പുരുഷനെ റേപ്പ് ചെയ്തു എന്ന പേരില്‍ രാജ്യത്തു തന്നെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസാണത്രേ ഇത്. ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു ഇരുവരും. ആണ്‍കുട്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത് മദ്യം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു സ്ത്രീ നല്‍കിയ പരാതി. അതില്‍ കേസെടുത്തത് കൗമാരക്കാരന് എതിരെ ആയിരുന്നു. കൗമാരക്കാരനാവട്ടെ ബലപ്രയോഗത്തിലൂടെ തന്നെ ലൈംഗിക ബന്ധത്തിന് വിധേയനാക്കുകയായിരുന്നു എന്ന മൊഴി നല്‍കി. അതു പ്രകാരം പോക്‌സോയിലെ വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.
എറണാകുളം സംഭവത്തിലെ നവജാത ശിശുവിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. പോക്‌സോ പ്രകാരം നവജാത ശിശുവും അച്ഛനെന്ന് പെണ്‍കുട്ടി പറയുന്ന ബാലനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പരിരക്ഷയ്ക്ക് അര്‍ഹരല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (9 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (19 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (44 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends