നോട്ടുകളുടെ അസാധു: നീണ്ട ക്യൂ ദൃശ്യമായിരുന്ന ബിവറേജസില്‍ ആളില്ല; വില്‍പ്പന ക്വാര്‍ട്ടറിന് മാത്രം

അതങ്ങനെയാണ് മദ്യപര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. രാവിലെ രണ്ടെണ്ണം വിട്ടാലേ പലര്‍ക്കും നേരെ നില്‍ക്കാന്‍ പറ്റൂ എന്നതാണ് അവസ്ഥ. അപ്പോഴാണ് ഇമ്മാതിരി ഇരുട്ടടിയുമായി സര്‍ക്കാരിന്റെ വരവ്. കുപ്പിക്കെല്ലാം കാഞ്ഞവിലയാണ് അതിനുപുറമേ 500 ഉം 1000 ഉം എടുക്കില്ല എന്ന മറുപടി. ചങ്കുതകര്‍ന്നുപോയി മദ്യപരുടെ. പിന്നെ കണ്ണില്‍ക്കണ്ടവരോടെല്ലാം 100 രൂപക്കും ചെയിഞ്ചിനുമായി ഇരന്നു. എന്തുണ്ടായാലും കോരന് കുമ്പിളില്‍ത്തന്നെ പലരും രോഷം പൂണ്ടു.
1,000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ നീണ്ട ക്യൂ ദൃശ്യമായിരുന്ന കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ആളില്ല. ലിറ്റര്‍, ഫുള്‍, അര ലിറ്റര്‍ തുടങ്ങിയ വലിയ അളവിലുള്ള മദ്യക്കുപ്പികള്‍ക്ക് ആവശ്യക്കാരില്ല.
എന്നാല്‍ ക്വാര്‍ട്ടര്‍ കുപ്പികള്‍ വാങ്ങാന്‍ ചെറിയ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ 1,000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് തത്കാലത്തേക്ക് എങ്കിലും മദ്യശാലകള്‍ ശൂന്യമായത്.
https://www.facebook.com/Malayalivartha


























