Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.എസ് കേസിലെ ആറ് പ്രതികള്‍ വീണ്ടും എന്‍.ഐ.എ കസ്റ്റഡിയില്‍

10 NOVEMBER 2016 09:28 AM IST
മലയാളി വാര്‍ത്ത

ഐ.എസ് കേസിലെ ആറ് പ്രതികളെ ചോദ്യംചെയ്യലിനായി എന്‍.ഐ.എ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ കനകമലയില്‍ ഐ.എസ് പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്‌ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കോഴിക്കോട് കുറ്റിയാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (24), ഒമ്പതും 10 ഉം പ്രതികളായ മലപ്പുറം തിരൂര്‍ പൊനമുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന്‍ (30), കുറ്റിയാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25) എന്നിവരെയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വീണ്ടും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.

ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒക്ടോബര്‍ മൂന്നു മുതല്‍ 12 ദിവസം ചോദ്യംചെയ്തിരുന്നു. തെളിവെടുപ്പിനായി പ്രതികളെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. അതിനിടെ, കേസിലെ ഒന്നാം പ്രതി മന്‍സീദിന്റെ ശബ്ദസാമ്പിളുകള്‍ സീഡാക്കിന്റെ സഹായത്തോടെ എന്‍.ഐ.എ ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. പ്രതികളുടെ ഫോണുകളില്‍നിന്നും ലാപ്‌ടോപ്പുകളില്‍നിന്നും പിടിച്ചെടുത്ത വിഡിയോകളിലെ ശബ്ദസന്ദേശം നല്‍കിയത് മന്‍സീദാണോ എന്ന് സ്ഥിരീകരിക്കാനാണ് ശബ്ദസാമ്പിളുകള്‍ ശേഖരിച്ചത്. കേസിലെ ഒരു പ്രതിയുടെ അക്കൗണ്ടിലേക്ക് മാസങ്ങള്‍ക്കു മുമ്പ് സിറിയയില്‍നിന്ന് പണം എത്തിയതായി കണ്ടത്തെിയിട്ടുണ്ടെന്നും അന്വേഷണ സംഘാംഗം പറഞ്ഞു.

കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ സംഘം കണ്ണൂര്‍ ജയില്‍ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധനക്കെത്തി. ജയില്‍ ഉദ്യോഗസ്ഥയുടെ കുറ്റിയാടി കായക്കൊടി സ്വദേശിയായ ഭര്‍ത്താവിനെ തേടിയാണ് സംഘമത്തെിയത്. എന്‍.ഐ.എ അന്വേഷിക്കുന്ന കനകമല കേസുമായി ബന്ധപ്പെട്ടാണ് സംഘമത്തെിയതെന്നാണ് വിവരം. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് യുവാവിന്റെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, രണ്ടു സിംകാര്‍ഡ്, ഒരു മെമ്മറി കാര്‍ഡ് എന്നിവ സംഘം കണ്ടെടുത്തു. ടൗണ്‍ സി.ഐ കെ.വി. വേണുഗോപാല്‍, വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വിനോദ് കുമാര്‍, വി.കെ. സുധീര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ എത്തിയ സംഘം ഏഴിന് മടങ്ങി. എന്നാല്‍, പരിശോധന നടക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ കോഴ്‌സ് ആവശ്യാര്‍ഥം തിരുവനന്തപുരത്താണ്. ഇവരുടെ ഭര്‍ത്താവ് ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നുവെങ്കിലും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കേസന്വേഷണാര്‍ഥം ആവശ്യമുള്ള രേഖകള്‍ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends